'ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ പോലുമില്ലാതെ സേവനമനുഷ്ഠിക്കുന്ന നിങ്ങളാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍'- കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ അഭിനന്ദിച്ച് സോണിയ
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ രംഗത്തെ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞും അവരെ അഭിനന്ദിച്ചും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തങ്ങളുടെ ജീവനെ കുറിച്ച് ആലോചിക്കാതെയാണ് ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പൊലിസ്, മറ്റു സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും കൊവിഡ് പ്രതിരോധ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
'നിങ്ങള്‍ സുരക്ഷിതരായ നിങ്ങളുടെ വീടുകളില്‍ ഇരിക്കുകയാണെന്ന് ഞാന്‍ കരുതുന്നു'- രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് തന്റെ വീഡിയോ സന്ദേശത്തില്‍ അവര്‍ പറഞ്ഞു. ഈ കഠിനമായ സമയത്ത് സമാധാനവുംക്ഷമയും കാത്തു സൂക്ഷിച്ചതിന് അവര്‍ നന്ദി പറഞ്ഞു.
ഐക്യവും അച്ചടക്കവും ആത്മവിശ്വാസവും കൊണ്ട് നമ്മള് കൊവിഡിനെ അതിജീവിക്കുമെന്ന് അവര്‍ ആവര്‍ത്തിച്ചു. നിങ്ങളുടെ ഈ ഉറച്ച നിലപാട് തന്നെയാണ് ഏറ്റവും വലിയ ദേശസ്നേഹമെന്ന് കൊവിഡ് പ്രതിരോധ രംഗത്തെ പ്രവര്‍ത്തകരോട് അവര്‍ പറഞ്ഞു. 'പ്രതിരോധ പ്രവര്‍ത്തകരുെട കുടുംബാംഗങ്ങളെ ഞാന്‍ ഒരിക്കലും മറക്കുന്നില്ല. ഭാര്യമാര്‍, ഭര്ത്താക്കന്മാര്, മക്കള്‍ അപകടങ്ങള്‍ക്കിടയിലും നിങ്ങളുടെ സഹകരണവും പിന്തുണയും കൊണ്ടാണ് നമുക്ക് ഈ യുദ്ധത്തില്‍ പോരാടാന്‍ സാധിക്കുന്നത്. ആവശ്യമായ സുരക്ഷാ മുന്കരുചലുകളുടെ അഭാവത്തില്‍ പോലും ഈ രംഗത്ത് ഉറച്ച് നില്ക്കുന്ന നിങ്ങളാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍'- അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുമ്പാണ് കോണ്‍ഗ്രസ് അധ്യക്ഷ വീഡിയോ സന്ദേശം പുറത്തു വിട്ടത്. രാജ്യത്തെ ലോക്കഡൗണ്‍ മെയ് മൂന്നു വരെ നീട്ടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."