HOME
DETAILS
MAL
നോക്കുകൂലി ചോദിച്ചാല്‍ ജാമ്യമില്ലാ കുറ്റത്തിന് കേസെടുക്കുമെന്ന് ഡി.ജി.പി
backup
April 14 2020 | 07:04 AM
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ജാമ്യമില്ലാ കുറ്റത്തിന് കേസെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. തിരുവല്ലയില്‍ സണ്‍ഫ്ളവര്‍ ഓയില്‍ ലോറിയില്‍നിന്ന് ഇറക്കണമെങ്കില്‍ നോക്കുകൂലി വേണമെന്ന് സി.ഐ.ടി.യു യൂണിയന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തോട് പ്രതികരിക്കവേയായിരുന്നു ഡിജിപിയുടെ മറുപടി.
യൂണിയന് പ്രവര്‍ത്തകര്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരെ പിണറായി വിജയന് രംഗത്തെത്തിയിരുന്നു.
സംസ്ഥാനം തള്ളിപ്പറഞ്ഞ നോക്കുകൂലി സമ്പ്രദായം തിരികെ കൊണ്ടുവരാന്‍ കോവിഡ് കാലഘട്ടത്തില്‍ ചിലര്‍ ശ്രമം നടത്തുന്നതായും ഇത് സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."