സ്റ്റേ ബസ് സര്‍വിസുകള്‍ റദ്ദാക്കിയ സംഭവം: റിപ്പോര്‍ട്ട് നല്‍കണമെന്ന് എം.ഡി
പാലാ : രാമപുരം സ്റ്റേ ബാസ് സര്‍വിസുകള്‍ റദ്ദാക്കിയതു സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് കെ.എസ്.ആര്.ടി.സി. എം.ഡി. ടോമിന് ജെ. തച്ചങ്കരി പറഞ്ഞു.
ഇതുസംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മൂന്നുദിവസത്തിനുള്ളില്‍ നല്കാന് അദ്ദേഹം എറണാകുളം സോണല്‍ ഓഫീസര്‍ക്കും പാലാ എ.റ്റി.ഒ.യ്ക്കും നിര്‍ദ്ദേശം നല്കി. ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥികളും വിവിധ സംഘടനകളും ജനപ്രതിനിധികളുമുള്‍പ്പെടെ പത്തോളം പരാതികള്‍ സമര്‍പ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മാനേജിംഗ് ഡയറക്ടര്‍.
കഴിഞ്ഞ 50 വര്‍ഷമായി പാലാ ഡിപ്പോയില്‍ നിന്നും ചക്കാമ്പുഴ വഴിയും, ഏഴാച്ചേരി വഴിയും സര്‍വ്വീസ് നടത്തിയിരുന്ന സ്റ്റേ ബസ്സുകള്‍ രണ്ടാഴ്ച മുമ്പാണ് നിറുത്തിയത്. ഇതോടൊപ്പം രാമപുരം മേഖലയിലേക്കുള്ള ഇരുപതില്പരം ട്രിപ്പുകളും റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് യാത്രക്കാരുടെ പ്രതിഷേധം ശക്തമായത്. ഇതുസംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ കിട്ടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സര്‍വ്വീസുകള്‍ എത്രയും വേഗം ലാഭകരമായി പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പരാതിക്കാര്‍ക്ക് ടോമിന് ജെ. തച്ചങ്കരി ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."