ചങ്ങനാശേരി ബൈപാസ് റോഡില്‍ ഗതാഗതക്ക്ുരുക്ക് രൂക്ഷം
ചങ്ങനാശേരി: റെയില്‍വേ ജംഗ്ഷനിലെ ട്രാഫിക്ക്‌സിഗ്‌നല്‍ ലൈറ്റുകളുടെ സമയക്രമീകരണത്തിലുള്ള അപാകതയെ തുടര്‍ന്ന് ബൈപ്പാസ് റോഡില്‍ ഗതാഗതകുരുക്ക്. രാവിലെയും വൈകിട്ടും വന്‍ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇതുമൂലം മണിക്കൂറുകളാണ് യാത്രക്കാര്‍ വാഹനത്തില്‍ കുടുങ്ങുന്നത്.
ബൈപ്പാസ് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് പച്ച സിഗ്‌നല്‍ തെളിഞ്ഞു കഴിയുമ്പോള്‍ പതിനഞ്ച് സെക്കന്‍ഡ് മാത്രമാണ് സമയം ലഭിക്കുന്നത്. കോട്ടയത്തേക്കും തിരുവല്ല ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പാലാത്ര-ളായിക്കാട് എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ബൈപ്പാസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിടുന്ന സാഹചര്യത്തില്‍ സമയക്രമീകരണത്തിലെ അപാകത അടിയന്തിരമായി പരിഹാരം കാണേണ്ടതുണ്ട്. ഇല്ലായെങ്കില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി തീര്‍ക്കും.
പച്ച സിഗ്‌നല്‍ ലഭിച്ച് ഏതാനും വാഹനങ്ങള്‍ കടക്കുമ്പോഴേക്കും ചുവപ്പു സിഗ്‌നല്‍ വീഴും. ഇതു മൂലം റെയില്‍വേ സ്റ്റേഷന്‍ഭാഗത്ത് തിരക്കുള്ള സമയത്ത് വാഹനങ്ങളുടെ നീണ്ട നിര രൂപം കൊള്ളുന്ന കാഴ്ചപതിവാണ്.
വാഴൂര്‍ റോഡിലൂടെ പോകുന്ന വാഹനക്കര്‍ക്ക് ഒരു മിനിറ്റിലേറെ സമയം ലഭിക്കുമ്പോഴാണ് ബൈപ്പാസ് റോഡില്‍ നിന്നും സിഗ്‌നല്‍ ലഭിക്കുന്ന വാഹനങ്ങള്‍ക്ക് തീരെ സമയം ലഭിക്കാത്തത്.
സമയക്രമീകരണത്തിലെ അപാകതയക്ക് അടിയന്തിര പരിഹാരം കാണണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."