സഊദിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു
ദമാം: കിഴക്കൻ സഊദിയിലെ അൽ അഹ്സയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു. മഞ്ചേരി ആനക്കയം പന്തല്ലൂർ വടക്കേക്കുണ്ട് സ്വദേശി ജാഫർ എന്നറിയപ്പെടുന്ന എൻ കെ ഷൗക്കത്ത് (44 ) ആണ് മരണപ്പെട്ടത്. നമ്പൻ കുന്നൻ അബ്ദുൽ റഹിമാൻ - ഖദീജ ചാലിയാർ കുന്ന് എന്നിവരുടെ മകനാണ്. തലച്ചോറിൽ രക്തവാർച്ച ഉണ്ടായ നിലയിൽ ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷൗക്കത്ത് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. തലച്ചോറിൽ രക്തം കട്ട തിനെ തുടർന്ന് ഹുഫൂഫിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നിന്നും ദമാം മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ച് നീക്കം ചെയ്‌തിരുന്നു. ഇതിനിടെ ന്യൂമോണിയ ബാധ ഉണ്ടാവുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് ബാധ ഏറ്റിട്ടില്ല എന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
മൃതുദേഹം ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 27 ദിവസമായി ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരുപത്തഞ്ച് വർഷമായി അൽ അഹ്‌സയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇഖാമ പുതുക്കാത്തത് കാരണം നാല് വർഷമായി നാട്ടിൽ പോയിട്ട്. ഭാര്യ സൈഫുന്നിസ. മക്കൾ: ഷിഹാബുദീൻ. മുഹമദ് ശിഹാബ്, ആദിൽ (മൂവരും വിദ്യാർത്ഥികൾ).കോവിഡ് 19 മായി ബന്ധപ്പെട്ടു കർഫ്യൂ നിലനിൽക്കുന്നതിനാലും വിമാന സർവ്വീസുകൾ നിലച്ചതിനാലും മയ്യിത്ത് ഹഫൂഫിൽ തന്നെ ഖബറടക്കാനാണ് കുടുംബത്തിന്റെ തീരുമാനം എന്ന് ബന്ധുക്കൾ അറിയിച്ചു. അൽ ഹസയിൽ തന്നെയുള്ള അമ്മാവന്റെ മകൻ ഷിനോജിനെയാണ് തുടർ നടപടി ക്രമങ്ങൾക്കായി ഉത്തരവാദിത്തമേൽപ്പിച്ചിട്ടുള്ളത്. നാസർ മദനി, അഷറഫ് അൽ ഗസാൽ (അൽ ഹസ കെ എം സി സി ) എന്നിവർ സഹായവുമായി രംഗത്തുണ്ട്. എംബസിയുമായി ബന്ധപ്പെട്ടു കാര്യങ്ങൾക്കായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."