കൊവിഡ്-19: 'നമ്മുടെ ഭക്ഷണം ഒന്നാണ്' ദുരിതമകറ്റാൻ ഭക്ഷണകിറ്റ് വീടുകളിലെത്തുന്ന പദ്ധതിയുമായി സഊദി
റിയാദ്: കൊവിഡ്-19 പ്രതിസന്ധിയുടെ പശ്ചാതലത്തില്‍ ബുദ്ധിമുട്ടുന്നവർക്ക് വീടുകളിൽ ഭക്ഷണമെത്തിക്കുന്ന പദ്ധതിയുമായി അധികൃതർ. മാനവ വിഭവശേഷി, സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ കീഴിലാണ് വിദേശികൾക്കും സ്വദേശികൾക്കും ഒരു പോലെ ആശ്വാസകരമാകുകന്ന രീതിയിൽ പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യക്കാര്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റ് വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്. രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്. ആവശ്യക്കാർക്ക് ഭക്ഷണം ആവശ്യപ്പെടാൻ ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണ വിതരണത്തിനായി രാജ്യത്തെ 13 പ്രവിശ്യകളിലും ഒരോ ജീവകാരുണ്യ സംഘടനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിളിക്കേണ്ട നമ്പരും സമയവും ഇപ്രകാരം: റിയാദ് 920001426 (രാവിലെ എട്ട് മുതല്‍ വൈകീട്ട് ഒന്‍പത് വരെ), മക്ക 920001426 (രാവിലെ എട്ട് മുതല്‍ രാത്രി ഒന്‍പത്) മദീന 920001737 (രാവിലെ എട്ട് മുതല്‍ വൈകീട്ട് നാല്), ജിസാന്‍ 017232350, 0530678293 (രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട്), അസീര്‍ 0172323500 (രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട്), തബൂക് 0559751131 (രാവിലെ പത്ത് മുതല്‍ ഉച്ചക്ക് മൂന്ന്), ഹായില്‍ 920020127 (രാവിലെ എട്ട് മുതല്‍ രാത്രി എട്ട്), നജ്‌റാന്‍ 0175221525 (വൈകീട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെ), അല്‍ബഹ 920008372 (രാവിലെ എട്ട് മുതല്‍ വൈകീട്ട് 4), ഹുദൂദ് ഷിമാല്‍ 0500554599 (രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട്), അല്‍ ജോഫ് 0501187059 (ഉച്ചക് ഒന്ന് മുതല്‍ വൈകീട്ട് ആറു). പദ്ധതിക്കാവശ്യമായ ഫണ്ടിന്റെ ആദ്യ ഗഡുവായി 250 മില്യണ്‍ സഊദി റിയാലാണ് അനുവദിച്ചിട്ടുളളത്. ഇതിനകം തന്നെ 1.42 ലക്ഷം ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്‌തതായും മന്ത്രാലയം അറിയിച്ചു.
നമ്മുടെ ഭക്ഷണം ഒന്നാണ് (അദാഅനാ വാഹിദ) എന്ന പേരില്‍ സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുളളത്. മന്ത്രാലയത്തിനു കീഴിലുളള സാമൂഹിക നിധി ഉപയോഗിച്ചുളള പ്രഥമ സംരംഭമാണിത്. മന്ത്രാലയത്തിന്റെ അനുമതിയോടെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളാണ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് മന്ത്രാലയവുമായി സഹകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."