വൃദ്ധമാതാവിനെ ഇടുക്കി ആര്.ഡി.ഒ ഭീഷണിപ്പെടുത്തിയതായി പരാതി
പൈനാവ്: മക്കള്‍ ചെലവിനു നല്‍കുന്നില്ലെന്നാരോപിച്ച് പരാതി നല്കിയ വ്യദ്ധമാതാവിനെ ആര്.ഡി.ഒ ഭീഷണിപ്പെടുത്തിയതായി പരാതി. കുളമാവ് കദളിക്കാട്ടില്‍ മറിയക്കുട്ടി ജോസഫ്(74) നു മക്കള്‍ ചെലവിനു നല്‍കുന്നില്ലെന്നാരോപിച്ച് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. മാസം 6000 രൂപയോളം മരുന്നിനും ചികിത്സയ്ക്കുമായി വേണ്ടി വരുന്നുവെന്നു കാണിച്ചാണ് മറിയക്കുട്ടി കലക്ടര്‍ക്ക് പരാതി നല്‍കിയത്.
അഞ്ച് മക്കളുള്ള മറിയക്കുട്ടി വിധവയും രോഗിണിയുമായതിനാലും മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് നിയമമുള്ളതിനാലും മറിയക്കുട്ടിക്ക് എല്ലാ മക്കളും മാസം 1000 രൂപ വച്ച് രേഖാമൂലം നല്കാന് കലക്ടര്‍ ഉത്തരവായിയിരുന്നു.
എന്നാല്‍, ബാങ്ക് വഴിയോ മണിയോഡറായോ പണം നല്‍കിയിരുന്ന മക്കളില്‍ ചിലര്‍ കുറച്ചു മാസങ്ങളായി പണം നല്‍കുന്നില്ലെന്നു കാണിച്ച് മറിയക്കുട്ടി വീണ്ടും ഇടുക്കി ട്രൈബ്യൂണലിനു മുന്‍പാകെ പരാതി നല്കി. തുടര്‍ന്ന് പരാതിക്കാരിയും എതിര്‍കക്ഷികളും ആര്.ഡി.ഒയുടെ മുന്പില് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് എതിര്‍കക്ഷികളെ ഇറക്കിവിട്ട ശേഷം ആര്‍ഡിഒ തന്നെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് മറിയക്കുട്ടി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."