വ്യാപാരസ്ഥാപനത്തില്‍ മോഷണം: യുവതി പിടിയില്‍
കുമളി: വ്യാപാരസ്ഥാപനത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട ് ഒരു സ്ത്രീയെ അറസ്റ്റുചെയ്തു. കുമളി കൊല്ലം പട്ടട തടംകുഴിയില്‍ ബിജുവിന്റെ ഭാര്യ മിനി (39) ആണ് അറസ്റ്റിലായത്. പ്രതിയെ പീരുമേട് കോടതി റിമാന്‍ഡുചെയ്തു.
കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലായ ആനസവാരി കേന്ദ്ര ജീവനക്കാരന്റെ ഭാര്യാ മാതാവാണ് പ്രതി. പ്രധാനപ്രതി പൊലിസ് കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്. മോഷണം നടത്തേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് പ്രധാന പ്രതിക്ക് വിവരങ്ങള്‍ കൈമാറിയിരുന്നത് മിനിയായിരുന്നുവെന്ന് കുമളി എസ്‌ഐ പ്രശാന്ത് പി. നായര്‍ പറഞ്ഞു.
ഒന്നാംമൈലിലെ മറ്റു രണ്ടു കടകളില്‍ മോഷണം നടത്തിയതും ഈ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ മോഷണത്തില്‍ ലഭിച്ച മൊബൈല്‍ ഫോണ്‍ പിടിയിലായ പ്രതി ഉപയോഗിച്ചതും പൊലിസ് നായയുടെ കണ്ടെത്തലും അന്വേഷണത്തില്‍ വഴിത്തരിവായി. പിടിയിലായ മിനി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
കെ.വി. ഹരികുമാറിന്റെ അമ്പാടി സിഡി ഷേപ്പില്‍ നടന്ന മോഷണത്തില്‍ 40000 രൂപയും രണ്ടുപവന്റ മോതിരവുമാണ് നഷ്ടപ്പെട്ടത്.
ജില്ലാ പൊലിസ് മേധാവി കെ.ബി. വേണുഗോപാല്‍, കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്‌മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ കുമളി സിഐ വി.കെ. ജയപ്രകാശ്, എസ്‌ഐ പ്രശാന്ത് പി. നായര്‍, എസ്‌ഐ ജയസേനന്‍, ഉദ്യോഗസ്ഥരായ സതീഷ്, സുബൈര്‍, സാദിഖ് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."