HOME
DETAILS

നിരോധിത കീടനാശിനികള്‍ ജില്ലയിലെ തോട്ടം മേഖലകളില്‍ യഥേഷ്ടം

  
backup
June 09 2018 | 05:06 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%80%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b6%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf

 



തൊടുപുഴ: അതിര്‍ത്തികളിലെ വില്‍പന നികുതി ചെക്‌പോസ്റ്റുകള്‍ അടച്ചുപൂട്ടിയതോടെ തമിഴ്‌നാട്ടില്‍ നിന്ന് നിരോധിത കീടനാശിനികള്‍ ജില്ലയിലെ തോട്ടം മേഖലകളിലേക്ക് വ്യാപകമായി എത്തുന്നു. ചരക്കു സേവന നികുതി (ജിഎസ്ടി) നിലിവില്‍ വന്നതോടെയാണ് ചെക്ക്‌പോസ്റ്റുകള്‍ പൂട്ടിയത്.
കേരളത്തില്‍ നിരോധിച്ചിട്ടുള്ള മഞ്ഞ, ചുവപ്പ് ലേബലുകളിലുള്ള അതിതീവ്ര വിഷവസ്തുക്കളാണു പരിശോധനകളില്ലാതെ അതിര്‍ത്തി കടന്നെത്തുന്നത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമായ രാസകീടനാശിനികളാണ് ഇവയെല്ലാം.
കേരളത്തില്‍ നിരോധിച്ച പല കീടനാശിനികളും തമിഴ്‌നാട്ടിലും ആന്ധ്രയിലും നിരോധിച്ചിട്ടില്ല. ഇവയാണ് അതിര്‍ത്തി കടന്ന് വന്‍തോതില്‍ എത്തുന്നത്. കണക്കില്ലാതെയാണ് നിരോധിത കീടനാശിനികളും, ഫോറേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത രാസവളങ്ങളും കേരളത്തിലെത്തുന്നത്.
തമിഴ്‌നാട്ടില്‍ നിസ്സാര വിലയ്ക്ക് ഇവ ലഭിക്കുമെന്നതും വിളകള്‍ക്ക് ഇവ കൂടുതല്‍ ഫലപ്രദമാണെന്ന തെറ്റിദ്ധാരണയുമാണ് ഇത്തരം മാരക കീടനാശിനികള്‍ വന്‍തോതില്‍ എത്തിച്ച് ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. വന്‍കിട തോട്ടങ്ങളില്‍ പോലും നിരോധിത കീടനാശിനികളും വളങ്ങളും ഉപയോഗിക്കുന്നുണ്ടെന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.
തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരും കമ്പവുമാണ് ഇത്തരം മാരക വിഷങ്ങളുടെ പ്രധാന വില്‍പന കേന്ദ്രങ്ങള്‍.ടാക്‌സി ജീപ്പുകളിലും വാനുകളിലുമാണ് ഇവ ഇവിടെയെത്തുന്നത്. നിരോധിത കീടനാശിനികള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാന്‍ ഇടനിലക്കാരുമുണ്ട്.
മഞ്ഞ ലേബലുള്ള മോണോകോട്ടോഫ്‌സ്, എന്‍ഡോസള്‍ഫാന്‍, പ്രൊഫനോഫോസ്, ട്രയാസോഫസ്, ഓക്‌സിതയോക്വിനോക്‌സ്, എഡിഫെന്‍തോസ്, അനിലോഫോസ്, ഡെവിസോള്‍, ഡിനോക്യാപ് എന്നിവയും പച്ച ലേബലുള്ള കുമിള്‍ നാശിനികളുമാണ് ഇവിടെ എത്തുന്ന പ്രധാന നിരോധിത കീടനാശിനികള്‍.
ഇവയ്‌ക്കൊന്നും തമിഴ്‌നാട്ടില്‍ നിരോധനമില്ല. തോട്ടം മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് നിരോധിതകീടനാശിനി പ്രയോഗത്തിന്റെ പ്രധാന ഇരകള്‍.
യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയാണ് തൊഴിലാളികള്‍ കൃഷിയിടങ്ങളില്‍ നിരോധിത കീടനാശിനി തളിക്കുന്നത്. വീര്യം കുറഞ്ഞ പച്ച, നീല ലേബലുകളുള്ള കീടനാശിനികള്‍ തളിക്കുന്നതിന് പോലും കൃഷിവകുപ്പും ആരോഗ്യവകുപ്പും കര്‍ശന മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും തൊഴിലുടമകള്‍ അതൊന്നും പാലിക്കാറില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago