മധ്യപ്രദേശില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട്; കോണ്‍ഗ്രസ് ആരോപണം ഇലക്ഷന്‍ കമ്മിഷന്‍ തള്ളി
ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടുനടന്നെന്ന കോണ്‍ഗ്രസ് ആരോപണം ഇലക്ഷന്‍ കമ്മിഷന്‍ തള്ളി. 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍ കരട് പട്ടികയിലുണ്ടെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്.
കോണ്‍ഗ്രസിന്റെ പരാതിയില്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഒരേ ചിത്രം ഉപയോഗിച്ച് പല പേരുകളില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന പരാതി. എന്നാല്‍ ചിത്രങ്ങള്‍ ആവര്‍ത്തിച്ചു വന്നത് വ്യാജപട്ടികയായി കണക്കാക്കാന്‍ ആവില്ലെന്ന് കമ്മിഷന്‍ അറിയിച്ചു. ചിത്രങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയാന്‍ നടപടി സ്വീകരിച്ചതായും ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു.
മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍ നാഥിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്. മധ്യപ്രദേശിലെ ജനസംഖ്യയില്‍ 25 ശതമാനം വര്‍ധനയാണ് ഉണ്ടായതെങ്കില്‍ വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധന 40 ശതമാനം ആണെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."