സീറ്റ് വിട്ടുനല്‍കിയത് അംഗീകരിക്കാനാവില്ല: ശബരീനാഥന്‍
കോഴിക്കോട്: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ എം.എല്‍.എ ശബരീനാഥന്‍ രംഗത്ത്. ജോസ് കെ.മാണിക്ക് സീറ്റ് വിട്ടുനല്‍കിയത് ഒരിക്കലും കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനെന്ന നിലയില്‍ അംഗീകരിക്കാനാവില്ലെന്ന് ശബരീനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തീര്‍ച്ചയായും ഈ തീരുമാനം കോണ്‍ഗ്രസ്സിന്റെ സാധാരണ പ്രവര്‍ത്തകരുടെ ക്ഷമയെ പരീക്ഷിക്കുന്ന തീരുമാനമാണിത്. സീറ്റ് പുതിയ ഒരാള്‍ക്ക് നല്‍കണം. ലോക്‌സഭയില്‍ യു.പി.എയ്ക്ക് ഒരംഗത്തെ കുറയുന്നത് പ്രതിപക്ഷത്തെ ബാധിക്കും. നേതൃത്വത്തിന്റെ ഈ തീരുമാനം പുന:പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും ശബരീനാഥന്‍ പറഞ്ഞു.
അതേസമയം, സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.സി.സി ഓഫിസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും വച്ചു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും ചിത്രങ്ങള്‍ പതിച്ച ശവപ്പെട്ടികളാണ് വച്ചത്. ഞങ്ങളുടെ മനസില്‍ നിങ്ങള്‍ മരിച്ചുവെന്നെഴുതിയ പോസ്റ്ററുകളും ഡി.സി.സി ഓഫിനുമുന്നില്‍ പതിച്ചു. കോണ്‍ഗ്രസിനെ ഒറ്റികൊടുത്ത യൂദാസുകളുാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെന്നും പാര്‍ട്ടിയെ ഒറ്റിക്കൊടുത്തിട്ട് നിങ്ങള്‍ക്കെന്ത് കിട്ടി എന്നും പോസ്റ്ററുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."