തട്ടിപ്പ് ഫോണ്‍കോള്‍ വീണ്ടും
കണ്ണൂര്‍: മാസങ്ങള്‍ക്ക് മുന്‍പ് ജില്ലയിലെ പലയിടങ്ങളിലും നിരവധി പേരെ കബളിപ്പിച്ച തട്ടിപ്പ് ഫോണ്‍ വിളികള്‍ വീണ്ടും സജീവമാകുന്നു. ഹൈദരാബാദില്‍ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ ഫോണ്‍ വിളിക്കുന്നത്.
ലക്കി ജ്വല്ലറിയുടെ ഷോറൂം എറണാകുളം എംജി റോഡില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ താങ്കളുടെ ഫോണ്‍ നമ്പര്‍ സമ്മാനാര്‍ഹമായിട്ടുണ്ടെന്നും മൂന്നുഗ്രാം സ്വര്‍ണം സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നുമാണ് വിളിക്കുന്ന സ്ത്രീ അറിയിക്കുന്നത്. തുടര്‍ന്ന് സമ്മാനം ലഭിക്കാന്‍ തപാല്‍ വിലാസം പറയണമെന്ന് ആവശ്യപ്പെടും.
പോസ്റ്റോഫിസില്‍ സാധനം എത്തിയാല്‍ 1000 രൂപ അടച്ച് സാധനം കൈപ്പറ്റുകയാണ് ചെയ്യേണ്ടത്. ആറു മാസം മുമ്പ് ഈ രീതിയില്‍ ഫോണില്‍ നിര്‍ദേശം വന്നതിനെത്തുടര്‍ന്ന് പോസ്റ്റോഫിസിലെത്തി പണമടച്ച് സമ്മാനം കൈപ്പറ്റിയവര്‍ക്ക് മുപ്പതുരൂപ പോലും വിലയില്ലാത്ത മുത്തുമാലയാണ് ലഭിച്ചത്.
തട്ടിപ്പ് ഫോണ്‍ വിളികള്‍ വീണ്ടും വന്നതോടെയാണ് പലരും തങ്ങള്‍ക്കു പറ്റിയ അമളികള്‍ തുറന്നുപറയുന്നത്. 600-700 രൂപയോളമാണ് തട്ടിപ്പിലൂടെ ഇവര്‍ ഒരാളില്‍ നിന്ന് സ്വന്തമാക്കുന്നത്. നിരവധി സ്ത്രീകളും പ്രായം ചെന്നവരും സാധാരണക്കാരും ഇവരുടെ തട്ടിപ്പില്‍ വീണു പോയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പള്ളിക്കുന്നിലുള്ള ഒരാള്‍ക്കും ഇത്തരത്തില്‍ ഫോണ്‍ വിളി വന്നതിനെ തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കി.
തളിപ്പറമ്പ്, മയ്യില്‍ ഭാഗങ്ങളിലും പലര്‍ക്കും ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. ഇത്തരം തട്ടിപ്പ് കോളുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."