HOME
DETAILS

മാലിന്യ നിക്ഷേപം: സബ് ജഡ്ജും സംഘവും നിലമ്പൂരില്‍ പരിശോധന നടത്തി

  
backup
June 09 2018 | 06:06 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%82-%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%9c%e0%b4%a1%e0%b5%8d

 


നിലമ്പൂര്‍: നഗരത്തിലെ മാലിന്യ ശേഖരം പരിശോധിക്കാന്‍ മഞ്ചേരി സബ് ജഡ്ജ് ആര്‍. മിനി നിലമ്പൂരില്‍ സന്ദര്‍ശനം നടത്തി. നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മാലിന്യങ്ങള്‍ നിറഞ്ഞ് വൃത്തിഹീനമായാണ് കിടക്കുന്നത്. മിനി ബൈപ്പാസ് റോഡരികിലെ ചതുപ്പ് നിലം വര്‍ഷങ്ങളായി മലിന ജലം കെട്ടി നില്‍ക്കുകയാണ്. ടൗണിലെ മുഴുവന്‍ മാലിന്യങ്ങളും ഇവിടെയാണ് നിക്ഷേപിക്കുന്നത്.
മുന്‍കരുതലെടുക്കാന്‍ നിലത്തിന്റെ ഉടമക്ക് നഗരസഭ പലതവണ നോട്ടിസ് നല്‍കിയിട്ടും ഫലമുണ്ടായില്ല. മാലിന്യം കെട്ടിക്കിടക്കുന്നത് പകര്‍ച്ചവ്യാധി ഭീഷണിയുണ്ടെന്നും അടിയന്തര നടപടി വേണമെന്നും അതോറിറ്റി ജില്ലാ ചെയര്‍മാന് താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ ചെയര്‍മാന്റെ നിര്‍ദേശ പ്രകാരമാണ് ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറി കൂടിയായ സബ് ജഡ്ജിയുടെ സന്ദര്‍ശനം.
നഗരസഭാ അധികൃതരോട് യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യങ്ങള്‍ മാറ്റാന്‍ നിര്‍ദേശിച്ചു. ബുധനാഴ്ച ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പരിസരത്ത് സി.സി.ടി.വി. സ്ഥാപിക്കാനും മറ്റു വകുപ്പിലെ ഉദ്യോഗസ്ഥരോട് ശനിയാഴ്ച വരെ എന്ത് നടപടിയെടുത്തു എന്ന് റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടു. പ്രദേശത്തെ അഴുക്കുചാല്‍ സംവിധാനം കാര്യക്ഷമമാക്കാനും നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സബ് ജഡ്ജി മുന്നറിയിപ്പ് നല്‍കി. ശുചിമുറി മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ആരോഗ്യ വകുപ്പിനോട് നിര്‍ദേശിച്ചു. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എം.ഷാബിര്‍ ഇബ്രാഹീം, ലീഗല്‍ സര്‍വിസ് കമ്മിറ്റി സെക്രട്ടറി കെ.സുഭാഷ്, സി.എമെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ ജലീല്‍ വല്ലാഞ്ചിറ, ജെ.എച്ച്.ഐ ജിജി വര്‍ഗീസ്, നഗരസഭാ ജൂനിയര്‍ സൂപ്രണ്ട് ഷിജ, നഗരസഭ എന്‍ജിനിയര്‍ മുഹമ്മദലി, നിലമ്പൂര്‍ എസ്.ഐ. ബിനു തോമസ് എന്നിവരുമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago