HOME
DETAILS
MAL
വേണ്ട, ഇത്തവണ തൃശൂര്‍ പൂരവും
backup
April 15 2020 | 04:04 AM
തൃശൂര്‍: ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ തൃശൂര്‍ പൂരം ഈ വര്‍ഷം ഉപേക്ഷിക്കുന്നു. ചടങ്ങായി പോലും തൃശൂര്‍ പൂരം നടത്തേണ്ടതില്ല എന്ന തീരുമാനത്തിലേക്കാണ് ഭാരവാഹികള്‍ എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ 11 മണിക്ക് തൃശൂരില്‍ ചേരുന്ന മന്ത്രിതല യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും.
എ സി മൊയ്തീന്‍, വി.എസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നീട്ടിയതോടെ പൂരത്തിനുള്ള ഒരുക്കങ്ങള്‍ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ നിര്‍ത്തി വെച്ചു. മെയ് രണ്ടിന്ണ് തൃശൂര്‍ പൂരം നടക്കേണ്ടിയിരുന്നത്.
ഒരു ആനയുടെ എഴുന്നള്ളിപ്പും, പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതും വേണ്ടെന്ന തീരുമാനത്തിലേക്കാണ് ഇപ്പോള്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."