HOME
DETAILS
MAL
ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യയ്ക്ക് ഗുരുതര പരുക്ക്
backup
June 09 2018 | 06:06 AM
തിരൂര്‍: സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. തിരൂര്‍ നിറമരുതൂര്‍ ചക്കരമൂല ആക്കിത്തടത്തില്‍ സുജിത്താ (30) ണ് ഭാര്യ ഷീല (30) യെ കത്തിയെടുത്തു കുത്തിവീഴ്ത്തിയത്. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.
ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഷീലയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്നു സുജിത്തിനെ താനൂര്‍ എസ്.ഐ ആര്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
വാര്‍ക്കപ്പണിക്കാരനായ സുജിത്ത് നിരന്തരം മദ്യപിച്ചെത്തി ഭാര്യയുമായി തര്ക്കമുണ്ടാക്കാറുണ്ടെന്നു പൊലിസ് പറഞ്ഞു. ഇവര്‍ക്കു പന്ത്രണ്ടും എട്ടും വയസുള്ള രണ്ടു മക്കളുണ്ട്. ഷീല അപകടനില തരണംചെയ്തുവരുന്നതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."