കാറ്റില്‍ ഇംഗ്ലീഷ് ചര്‍ച്ചിന്റെ മേല്‍ക്കൂര തകര്‍ന്നു
കണ്ണൂര്‍ സിറ്റി: ഇന്നലെ പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റില്‍ കണ്ണൂര്‍ ആശുപത്രി ബസ്സ്റ്റാന്റിനു സമീപത്തെ 200 വര്‍ഷത്തോളം പഴക്കമുള്ള സി.എസ്.ഐ സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ചര്‍ച്ചിന്റെ മേല്‍ക്കൂര തകര്‍ന്നു. രാത്രി രണ്ടു മണിയോടെ പള്ളിയുടെ മുന്‍വശത്തെ മേല്‍ക്കൂരയുടെ പകുതി ഓടും കഴുക്കോലും കാറ്റില്‍ പറന്നു നിലം പതിക്കുകയായിരുന്നു. രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. അപകടം ഇന്നലെ പുലര്‍ച്ചെയായതിനാല്‍ ആളപായമില്ല. അധിനിവേശകാലത്ത് മലബാറിലെ ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കു വേണ്ടി 1811 ലാണ് ഇംഗ്ലീഷ് ചര്‍ച്ച് നിര്‍മിച്ചത്. ബ്രിട്ടീഷുകാരുടെ വരവോടെ കേരളത്തില്‍ സ്ഥാപിക്കപ്പെട്ട ഏറെ ചരിത്രപ്രാധാന്യമുള്ള പള്ളിയാണിത്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ടൂറിസം വകുപ്പ് ഈ പള്ളി ഉള്‍പ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് രീതിയില്‍ നിര്‍മ്മിച്ച പള്ളി ഇതേ രീതില്‍ പുനര്‍നിര്‍മിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തുമെന്ന് ഫാദര്‍ സിനോജ് മാഞ്ഞൂരാന്‍ പറഞ്ഞു. അപകട സ്ഥലം ജില്ലാകലക്ടര്‍ പി.ബാലകിരണ്‍ സന്ദര്‍ശിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."