മഹാമാരിക്കു മുന്നിലും വര്‍ഗീയ മുഖമായി ഗുജറാത്ത്; അഹമദാബാദിലെ ആശുപത്രിയില്‍ ഹിന്ദു മുസ്‌ലിം കൊവിഡ് വാര്‍ഡുകള്‍; സര്‍ക്കാര്‍ നിര്‍ദ്ദേശമെന്ന് അധികൃതര്‍
അഹമദാബാദ്: ഗുജറാത്തിലെ അഹമദാബാദ് സിവില്‍ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡ് സജ്ജീകരിച്ചിരിക്കുന്നത് മുസ്‌ലിം ഹിന്ദു അടിസ്ഥാനത്തില്‍. കൊവിഡ് രോഗികള്‍ക്കായി 1200 ബെഡുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന്റേതാണ് രിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് നടപടിയെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
രോഗികളും ഇക്കാര്യം സമ്മതിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. 'എ4 വാര്‍ഡിലുണ്ടായിരുന്ന 28 പേരെ ഞായറാഴ്ച്ച രാത്രിയില്‍ പേരു വിളിച്ച് സി4 വാര്‍ഡിലേക്ക് മാറ്റി. എന്തുകൊണ്ടാണ് മാറ്റുന്നതെന്ന് പറഞ്ഞില്ല. മാറ്റിയ എല്ലാവരും ഒരു മതവിഭാഗക്കാരായിരുന്നു. ഇതെന്തുകൊണ്ടാണെന്ന് ആശുപത്രി ജീവനക്കാരനോട് ചോദിച്ചപ്പോള്‍ ഇരു വിഭാഗക്കാരുടേയും നല്ലതിനാണ് നടപടിയെന്നാണ് പറഞ്ഞത്' ആശുപത്രിയിലെ ഒരു രോഗിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇതേക്കുറിച്ച് അറിവില്ലെന്നാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേലിന്റെ പ്രതികരണം. സാധാരണ ആശുപത്രിയില്‍ സ്ത്രീ പുരുഷ വാര്‍ഡുകളാണ് ഉണ്ടാവാറെന്നും ഇതേ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ചോദിക്കാനുള്ളത് സര്‍ക്കാറിനോട് ചോദിക്കൂ എന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരമൊരു ഉത്തരവ് നല്‍കിയിട്ടില്ലെന്ന് അഹമദാബാദ് കലക്ടര്‍ കെ.കെ നിരാലയും പ്രതികരിച്ചു.
അഹമദാബാദിലെ സിവില്‍ ആശുപത്രിയില്‍ കൊവിഡ് ലക്ഷണങ്ങളുമായി പ്രവേശിപ്പിച്ച 186 പേരില്‍ 150 പേരുടേയും പരിശോധനാഫലം പോസിറ്റിവായിരുന്നു. ഇതില്‍ നാല്‍പതോളം മുസ്ലിങ്ങളാണുള്ളതെന്നാണ് ആശുപത്രി അധികൃതരുടെ കണക്കുകള്‍ കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."