സ്കൂള്‍ പരിസരത്തെ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
എടപ്പാള്‍: കാലടി ഗ്രാമപഞ്ചായത്തിലെ സ്കൂള്‍ പരിസരങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശുചിത്വ പരിശോധന നടത്തി.
സ്കൂള്‍ പരിസരങ്ങളില്‍ വില്പനക്ക് വെച്ച പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്ത് നശിപ്പിച്ചു. കാലടി,പാറപ്പുറം, കാടഞ്ചേരി, കണ്ടനകം, പോത്തനൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കാലടി പ്രാഥമിക ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. അബ്ദുല്‍ ഖാദര്‍, പി.സി സന്തോഷ്, സതീഷ് അയ്യാപ്പില്‍, വി. ഷാജി, കെ. സിനുമാന്, പി.കെ ഇര്‍ഷാദ്, എക് സൈസ് പ്രിവന്റിങ്ങ് ഓഫിസര്‍ കെ. ജാഫര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടി. ഗിരീഷ്, പി.പി പ്രമോദ് നേതൃത്വം നല്കി. പരിശോധന തുടരുമെന്നും സ്കൂളുകള്‍ക്ക് സമീപം പുകയില ഉല്പനങ്ങള് വില്ക്കുന്നവര്ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പരിശോധനാ സംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."