HOME
DETAILS

ചേലേമ്പ്ര ഡെങ്കിപ്പനി ഭീഷണിയില്‍

  
backup
June 09 2018 | 06:06 AM

%e0%b4%9a%e0%b5%87%e0%b4%b2%e0%b5%87%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0-%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ad%e0%b5%80


ചേലേമ്പ്ര: മഞ്ഞപ്പിത്ത രോഗ ഭീഷണിയില്‍ നിന്നും മോചിതമാകും മുന്‍പ് ചേലേമ്പ്ര ഡെങ്കിപ്പനിയുടെ ഭീഷണിയില്‍. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് ഡെങ്കിപ്പനി സംശയിക്കുന്നതായി ആരോഗ്യ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആരോഗ്യ വകുപ്പിനൊപ്പം ജനപ്രതിനിധികളും നാട്ടുകാരും പ്രതിരോധ പ്രവര്‍ത്തന രംഗത്ത് സജീവമായികരിക്കുകയാണ്.
ഡെങ്കിപ്പനി സംശയിക്കുന്ന പൊയില്‍തൊടി പ്രദേശത്ത് വാര്‍ഡ് മെമ്പര്‍ ഉമ്മര്‍ ഫാറൂഖ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രാജ്കുമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സലീന എന്നിവരുടെ നേതൃത്വത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. രോഗം ബാധിച്ച വ്യക്തിയുടെ വീടിന് ചുറ്റുമുള്ള 117 വിടുകളില്‍ കൊതുക് നശീകരണം നടത്തി. അങ്കണവാടികളും മദ്‌റസകളും കേന്ദീകരിച്ച് ആരോഗ്യ ബോധവല്‍ക്കരണവും നോട്ടിസ് വിതരണവും നടത്തി. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമേ ആരോഗ്യസേനാ വളണ്ടിയര്‍മാരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ട്. പ്രദേശത്ത് നടത്തിയ പനി സര്‍വേയില്‍ കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയിട്ടില്ലായെന്നാണ് വിവരം.
ഫോഗിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോഴിക്കോട് സോണല്‍ എന്റമോളജിസ്റ്റ് അഞ്ജു വിശ്വന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ സംഘം ചേലേമ്പ്രയിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രദേശത്തെ കിണറുകളില്‍ നിന്നും വെള്ളം ശേഖരിച്ച് പരിശോധനക്കായി കൊണ്ട് പോവുകയും ചെയ്തു. പഞ്ചായത്തില്‍ ഭക്ഷണാവശിഷ്ടങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്ന വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഗിരീഷ് മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  4 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  9 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago