ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും: മന്ത്രി വി.എസ് സുനില്‍ കുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കര്‍ഷക ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ചെറുധാന്യങ്ങളുടെ കൃഷിയ്ക്ക് പരമാവധി പ്രോത്സാഹനം നല്‍കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി സംഘടിപ്പിച്ച പ്രാദേശിക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ആനയറയിലുളള സമേതിയിലാണ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. കേരളത്തെ ജൈവസംസ്ഥാനമായി മാറ്റുന്ന ഉദ്യമങ്ങളുടെ ഭാഗമായി 726 പഞ്ചായത്തുകളിലായി 729 ക്ലസ്റ്ററുകള്‍ മുഖേന ജൈവകൃഷിയും ചെറുധാന്യങ്ങളുടെ വ്യാപനവും നടത്തുവാന്‍ പദ്ധതി ലക്ഷ്യമിടുന്നു.
ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന 50 ഏക്കര്‍ വിസ്തൃതിയുള്ള ഒരു ക്ലസ്റ്ററിന് ഏകദേശം 10 ലക്ഷം രൂപ വരെ ധനസഹായം നല്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക 73 കോടി രൂപയാണ്. ജനകീയ പങ്കാളിത്തം പരമാവധി ഉറപ്പുവരുത്തിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷമാണ് പദ്ധതി കാലയളവ്. ഇതുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ ഡിസ്ട്രിബ്യൂഷന്‍ മാപ്പിന്റെ പ്രകാശനം സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഡയറക്ടര്‍ ജസ്റ്റിന് മോഹന്‍ നല്‍കിക്കൊണ്ട് കൃഷിമന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ കൃഷിവകുപ്പ് ഡയറക്ടര്‍ പി.കെ ജയശ്രീ, കൃഷി അഡീഷനല്‍ ഡയറക്ടര്‍ എ.എം സുനില്‍കുമാര്‍, ഡല്‍ഹി ആസ്ഥാനമായുളള നാഷനല്‍ സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിങ് സയന്റിഫിക് ഓഫിസര്‍ ഡോ. ശ്രീനിവാസമൂര്‍ത്തി, മണ്ണുസംരക്ഷണവിഭാഗം ഡയറക്ടര്‍ ഡോ. ജസ്റ്റിന് മോഹന്‍ ഐ.എഫ്.എസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."