ടെക്സ്റ്റയില്‍ മില്‍ തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കണം: ഐ.എന്‍.ടി.യു.സി
കണ്ണൂര്‍: സര്‍ക്കാര്‍ ഉടമസ്ഥതയിലും സ്വകാര്യമേഖലയിലും സഹകരണ മേഖലയിലും പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റയില്‍ മില്‍ തൊഴിലാളികള്‍ക്ക് ശമ്പള പരിഷ്കരണം ഉടന്‍ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ വര്‍ക്കേഴ്സ് ഫെഡറേഷന് (ഐ.എന്‍.ടി.യു.സി) സംസ്ഥാനസമിതി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കഴിഞ്ഞ സര്‍ക്കാര്‍ ടെക്സ്റ്റയില്‍ മേഖലയ്ക്ക് അനുവദിച്ച 200 കോടി രൂപ എങ്ങനെയാണ് വിനിയോഗിച്ചതെന്നതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും യോഗം ഉദ്ഘാടനം ചെയ്ത ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.
ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വി.വി ശശീന്ദ്രന് സ്വാഗതം പറഞ്ഞു. കെ ഗോപാലകൃഷ്ണന്, ഒ.എസ് രാജന്, കെ ഉദയകുമാര്‍, പി.വി ജയരാജന്, കെ മണീശന്‍, വി വല്‍സരാജ്, കെ.എ ജോസഫ്, സി.കെ ഷീല, സി.ആര് രാജേഷ്, ടി.ആര് മനോജ്, വി ഉമ്മര്‍, എന്‍ രാജേന്ദ്രന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."