സര്‍ക്കാര്‍ ഏറ്റെടുത്ത വസ്തുവില്‍ 50 സ്ത്രീകള്‍ക്ക് താമസ സൗകര്യമൊരുക്കും: മന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ഏറ്റെടുത്ത വസ്തുവില്‍ 50 വനിതകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന സൗകര്യമൊരുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന വനിതകള്‍ക്ക് ആജീവനാന്ത പുനരധിവാസ കേന്ദ്രമാണിവിടെയൊരുക്കുന്നത്. കൃഷി ഉള്‍പ്പെടെ ഗൃഹാതുരത്വം നിറഞ്ഞ അന്തരീക്ഷത്തില്‍ മാനസിക രോഗ വിമുക്തിക്കായി ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് എരഞ്ഞിപ്പാലം സരോജ് വിഹാറിലെ എന്‍. കമലാസനന്റെ അഭ്യര്‍ഥന പ്രകാരം കൊല്ലം ജില്ലയിലെ വെളിയം വില്ലേജില്‍ കായില എന്ന സ്ഥലത്തുള്ള 82.5 സെന്റ് (33.80 ആര്‍) സ്ഥലവും ഇരുനില വീടുമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഏതാണ്ട് മൂന്നു കോടിയോളം മതിപ്പ് വിലയുള്ളാണ് ഈ ഭൂമി. കമലാസനില്‍ നിന്ന് ഐഷ പോറ്റി എം.എല്‍എ. വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍, ജില്ലാപഞ്ചായത്ത് മെംബര്‍ ജഗദമ്മ ടീച്ചര്‍, ബ്ലോക്ക് മെംബര്‍ മധു, സാമൂഹ്യനീതി വകുപ്പ് അസി. ഡയറക്ടര്‍ സുഭാഷ് കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ സബീന ബീഗം, മറ്റ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
എന്‍. കമലാസനന്റെ അഭ്യര്‍ഥന പ്രകാരം കഴിഞ്ഞ ദിവസമാണ് വീടും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്തതായി ഉത്തരവിറക്കിയത്. 77 വയസായ എന്‍. കമലാസനന്റേയും 71 വയസായ ഭാര്യയുടേയും മകളായ മാനസിക വെല്ലുവിളിയുള്ള പ്രിയ (37)യുടെ താമസവും ഭക്ഷണവും ഉള്‍പ്പെടെ ആജീവനാന്തം എല്ലാ സൗകര്യങ്ങളും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തിരുന്നു. മാത്രമല്ല ആ കുടുംബത്തിനോടുള്ള ബഹുമാനാര്‍ഥം ഈ സ്ഥാപനത്തിന് പ്രിയ ഹോം ഫോര്‍ മെന്റലി ചലഞ്ച്ഡ് വിമണ്‍ എന്നാക്കി മാറ്റുകയും ചെയ്തു.
ഈ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോഓര്‍ഡിനേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തു ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ കണ്‍വീനറായ കമ്മിറ്റിയില്‍ തഹസില്‍ദാര്‍, പഞ്ചായത്ത് പ്രസിഡന്റ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, വാര്‍ഡ് മെംബര്‍, കമലാസനന്‍ നിര്‍ദേശിക്കുന്ന ഒരാള്‍ എന്നിവരാണുണ്ടാവുക. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറും കൊല്ലം ജില്ലാ കലക്ടറും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."