HOME
DETAILS

മേവറം ബൈപാസില്‍ ചന്തമാലിന്യം തള്ളി കോര്‍പറേഷന്‍

  
backup
June 09 2018 | 06:06 AM

%e0%b4%ae%e0%b5%87%e0%b4%b5%e0%b4%b1%e0%b4%82-%e0%b4%ac%e0%b5%88%e0%b4%aa%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf

 


കൊട്ടിയം: മാലിന്യം കൊണ്ട് ജനം പൊറുതിമുട്ടിയ മേവറം ബൈപാസ് റോഡില്‍ കോര്‍പറേഷന്റെ വക മാലിന്യം തള്ളല്‍. ലോറിയില്‍ കൊണ്ടുവന്നു തള്ളിയ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നാട്ടുകാരുടെ പ്രതിഷേധം റോഡ് ഉപരോധത്തില്‍ കലാശിച്ചു.
ദേശീയപാതയില്‍ വെണ്ടര്‍മുക്ക് ചന്തയിലെയും പള്ളിമുക്ക് പെട്രോള്‍ പമ്പിന് സമീപത്തും കിടന്ന ചീഞ്ഞഴുകിയ മാലിന്യമാണ് കോര്‍പറേഷന്‍ ടിപ്പര്‍ ലോറികളില്‍ കയറ്റി വെള്ളിയാഴ്ച രാവിലെ മേവറത്തെ ബൈപാസ് റോഡില്‍ തള്ളിയത്.
പൊതുനിരത്തിലും പ്രദേശത്താകമാനവും അസഹ്യമായ ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി. ഇതിനിടയില്‍ ഇവിടെ മാലിന്യം കുഴിച്ചുമൂടാനായി മണ്ണ് മാന്തിയന്ത്രം എത്തിയതോടെ നാട്ടുകാര്‍ രോഷാകുലരായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. കണ്‍ട്രോള്‍ റൂം പൊലിസ് സംഘം സ്ഥലത്തെത്തിയെങ്കിലും മണിക്കൂറുകളോളം നടപടികളുണ്ടായില്ല.
വൈകിട്ട് നാലരയോടെ ജനങ്ങള്‍ ബൈപാസ് റോഡുപരോധിച്ചു. സ്‌ക്കൂള്‍ വാനടക്കം നിരവധി വാഹനങ്ങള്‍ ഇരുവശത്തും കുടുങ്ങി. പ്രതിഷേധം ശക്തമായതോടെയാണ് നാലു മണിക്കൂറുകള്‍ക്ക് ശേഷം കൊട്ടിയം, ഇരവിപുരം പൊലിസ് സ്ഥലത്തെത്തിയത്. പൊലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ കോര്‍പറേഷന്റെ ടിപ്പര്‍ ലോറികള്‍ സ്ഥലത്ത് മടങ്ങിയെത്തി. റോഡരികില്‍ തള്ളിയ മാലിന്യം ടിപ്പര്‍ ലോറികളില്‍ കയറ്റി നീക്കം ചെയ്തതോടെയാണ് സംഘര്‍ഷം ഒഴിവായത്.
മേവറത്തും ബൈപാസ് റോഡരികിലും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ സി.സി.ടി.വി.കാമറകളും സ്ഥാപിച്ച് ശിക്ഷിയ്ക്കുമെന്ന പരസ്യ ബോര്‍ഡും വച്ച കോര്‍പറേഷന്‍ തന്നെയാണ് നിരവധി ലോഡ് മാലിന്യം ഇവിടെ തള്ളിയത്. മഴക്കാലമായതോടെ അറവുമാടുകളുടെ അടക്കമുള്ള മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
മാലിന്യങ്ങളില്‍ നിന്നു ഒഴുകിയിറങ്ങുന്ന ചോരയും മറ്റും കലര്‍ന്ന മലിനജലം സമീപത്തെ താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്ന് സാംക്രമിക രോഗ ഭീഷണിയുയര്‍ത്തുന്നുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിലെ കോര്‍പറേഷന്റെ അലംഭാവമാണ് സംഭവത്തിലൂടെ വ്യക്തമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മേവറം ബൈപാസ് കവലയിലും റോഡിലും മാലിന്യം തള്ളുന്നതിനെതിരേ നാട്ടുകാര്‍ നിരവധി നിവേദനങ്ങള്‍ കോര്‍പറേഷനും പഞ്ചായത്തിനും നല്‍കി നടപടികള്‍ക്കായി കാത്തിരിക്കുന്നതിനിടെയാണ് കോര്‍പറേഷന്‍ തന്നെ ഇവിടെ മാലിന്യം നിക്ഷേപിച്ചത്.
പൊതു നിരത്തില്‍ മാലിന്യം തള്ളിയ വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതിയാക്കി പൊലിസ് കേസെടുക്കണമെന്നും പഞ്ചായത്തംഗം എം.നാസര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"കൊല്ലത്ത് ഒരില്ലം" : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ

oman
  •  3 months ago
No Image

പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്ന അഭിപ്രായമില്ല; പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago