HOME
DETAILS

കൊവിഡ്-19: സഊദി പ്രവാസികളുടെ വിഷയത്തിൽ ഇടപെടലുകളുമായി ഇന്ത്യൻ എംബസി, സന്നദ്ധ സേവകരുമായി അംബാസിഡർ വിശദമായ ചർച്ച നടത്തി

  
backup
April 15 2020 | 09:04 AM

the-ambassador-had-a-detailed-discussion-with-the-volunteers

      റിയാദ്: കൊവിഡ്-19 പ്രതിസന്ധി പശ്ചാതലത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടലുമായി ഇന്ത്യന്‍ എംബസി. ഇതിന്ടെ ഭാഗമായി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരുമായി ഇന്ത്യന്‍ സ്ഥാനപതി ഡോ: ഔസാഫ് സഈദുമായി വീഡിയോ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യൻ എംബസി സേവനങ്ങൾ എങ്ങിനെ കാര്യക്ഷമമാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ. സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതോളം സാമൂഹിക പ്രവർത്തകരുമായാണ് അംബാസിഡർ കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ത്യക്കാരായ സഊദി പ്രവാസികളില്‍ പലരും പലതരം പ്രയാസങ്ങൾ അനുഭവിക്കുന്നത് കാരണം നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നുണ്ട്. ഗർഭിണികൾ ഹൃദ്രോഗികൾ മറ്റ് ഗുരുതരമായ രോഗം പിടിപെട്ടവർ, വൃദ്ധരായവർ, മാനസിക പ്രശ്നമുള്ളവർ, സന്ദർശന വിസയിൽ വന്നവർ, ഉംറ വിസയിൽ വന്നവർ, ജോലി നഷ്ടപ്പെട്ടവർ, ഫൈനൽ എക്സിറ്റ് കിട്ടിയവർ തുടങ്ങി മാനുഷിക പരിഗണനയുള്ള ഇത്തരം വിഷയങ്ങളില്‍ എംബസി ഉടനടി ഇടപെടണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു.

     വരുമാന മാർഗം നഷ്ട്ടപ്പെട്ടതിനാലും നിലവിലെ കർഫ്യു കാരണവും ഭക്ഷണത്തിനും മറ്റു ആവശ്യങ്ങൾക്കും പ്രയാസപ്പെടുന്നവർക്ക് കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് അടിയന്തര ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്നുള്ള നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. ആംബുലൻസ് സൗകര്യത്തോടുകൂടിയുള്ള ഒരു മെഡിക്കൽ സംഘത്തിന് രൂപീകരണം കൊടുക്കുക, കമ്മ്യൂണിറ്റി വോളന്റിയർമാർക്ക് മുൻകൂർ പരിശീലനവും പാസും നൽകുക, ഇന്ത്യൻ സ്കൂളുകളിലെ ഫീസിന്റെ കാര്യത്തിൽ ഉചിതമായ ഇടപെടൽ ഉണ്ടാകുക തുടങ്ങിയ വിഷയങ്ങളും അംബാസിഡറുടെ ശ്രദ്ധയിൽ പെടുത്തി.
ഉന്നയിക്കപ്പെട്ട മുഴുവൻ നിർദ്ദേശങ്ങളിലും ആവശ്യമായ തീരുമാങ്ങൾ ഉടനെ അറിയിക്കുമെന്നും വാർത്താ സമ്മേളനം നടത്തി വിവരങ്ങൾ കൂടുത വ്യക്തമാകുമെന്നും അംബാസിഡർ വ്യക്തമാക്കി.

     അംബാസഡർ ഡോ: ഔസാഫ് സഈദ് വിളിച്ച് ചേർത്ത മീറ്റിങ്ങിൽ മലയാളി സമൂഹത്തിൽ നിന്ന് ശിഹാബ് കൊട്ടുകാട്, നിഅമത്തുല്ല, സിദ്ദീഖ് തുവ്വൂർ, കെ ടി എ മുനീർ, വി കെ റഊഫ്, അഹ്മദ് പാളയാട്ട്, സലാഹ് കാരാടൻ, മഞ്ജു മണിക്കുട്ടൻ, നാസ് വക്കം, ജയൻ തച്ചമ്പാറ, രഞ്‌ജിത്‌ എസ് ആർ, ടി എം എ റഊഫ്, സുനീർ, അസ്‌ലം തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago