HOME
DETAILS

ട്രോളിങ് നിരോധനത്തിനെതിരേ മത്സ്യബന്ധന ബോട്ട് ഉടമകള്‍

  
backup
June 09 2018 | 06:06 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4

 


കൊല്ലം: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം പ്രാബല്യത്തില്‍ വരുന്നതിനിടെ മത്സ്യബന്ധന മേഖലയില്‍ പട്ടിണിക്കൊപ്പം പ്രക്ഷോഭവും ഉടലെടുക്കുന്നു.
മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനായി മത്സ്യബന്ധന നിരോധന നിയമം പ്രജനന സമയം കണക്കിലെടുത്ത് ഉപരിതല മത്സ്യത്തിനും അടിത്തട്ടിലെ മത്സ്യത്തിനും രണ്ടു ഘട്ടങ്ങളായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷിങ്‌ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി.
കഴിഞ്ഞവര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ നിരോധന കാലയളവ് അഞ്ചുദിവസം കൂടി വര്‍ധിപ്പിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രാജ്യത്ത് മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനായി 1988ലാണ് ട്രോളിങ് നിരോധനം നടപ്പാക്കിയത്. ഈ സമയത്ത് മത്സ്യലഭ്യതയില്‍ ഒന്നാം സ്ഥാനമുണ്ടായിരുന്ന കേരളം മുപ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ ഗുജറാത്ത്,തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് പിറകില്‍ നാലാംസ്ഥാനത്താണ് കേരളമെന്ന് ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ മത്യാസ് പറഞ്ഞു.
ട്രോളിങ് നിരോധന കാലയളവില്‍ 10 എച്ച്.പിക്ക് മുകളിലുള്ള യാനങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ വിലക്കുള്ളപ്പോള്‍ കേരളത്തില്‍ 280 എച്ച്.പി മുതല്‍ 500 എച്ച്.പി വരെയുള്ള യന്ത്രം ഘടിപ്പിച്ച് മെക്കാനിക്കല്‍ വീഞ്ച് ഉപയോഗിക്കുന്ന 100-120 അടി നീളമുള്ള വലിയ കപ്പല്‍വള്ളങ്ങള്‍ തീരക്കടലില്‍ യഥേഷ്ടം മത്സ്യബന്ധനം നടത്തുന്നുണ്ട്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 38000 യാനങ്ങളില്‍ 3,800 യന്ത്രവല്‍കൃത ബോട്ടുകള്‍ മാത്രമാണുള്ളത്.
280 എച്ച്.പി മുതല്‍ 500 എച്ച്.പി വരെയുള്ള കപ്പല്‍വള്ളങ്ങള്‍ 10 മില്ലിമീറ്റര്‍ പോലും കണ്ണിവലിപ്പമില്ലാത്ത ഗില്‍നെറ്റ്,റിങ്‌സീര്‍ വലകളും ഉപയോഗിച്ച് 34,200 ഓളം യാനങ്ങള്‍ നിരോധന സമയത്തും തീരക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നുണ്ട്.
ട്രോളിങ് ബോട്ടുകള്‍ കടലിലെ അടിത്തട്ടിലെ മത്സ്യം പിടിക്കുമ്പോള്‍ 90 ശതമാനം മത്സ്യത്തിന്റെയും പ്രജനനം നടക്കുന്നത് ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണെന്നു സി.എം.എഫ്.ആര്‍.ഐ കണ്ടെത്തിയിരുന്നു.
ഉപരിതല പ്രജനന സമയത്ത് വള്ളങ്ങളെയും അടിത്തട്ട് മത്സ്യങ്ങളുടെ പ്രജനനകാലത്ത് ട്രോളിങ് ബോട്ടുകള്‍ക്കും നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
മണ്‍സൂണ്‍ കാലത്ത് വന്‍തോതില്‍ തീരക്കടലിലേക്ക് വരുത്തും, കരിക്കാടി, കഴന്തന്‍, പേക്കണവ, ഓലക്കണവ, കിളിമീന്‍,അരണമീന്‍ മുതലായ കയറ്റുമതി പ്രാധാന്യമുള്ള മത്സ്യങ്ങള്‍ ഒഴുകി അയല്‍സംസ്ഥാനങ്ങളിലേക്കു പോകാനും ഇടവരുത്തും. ഇതിനിടയില്‍ വീണ്ടും നിരോധനത്തിന്റെ കാലയളവ് വര്‍ധിപ്പിച്ചാല്‍ മത്സ്യസമ്പത്തില്‍ യാതൊരു വര്‍ധനവും ലഭിക്കില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago