HOME
DETAILS

സര്‍ട്ടിഫിക്കറ്റ് കാത്ത് പ്രഥമ പ്ലസ്ടു തുല്യതാ പഠിതാക്കള്‍

  
backup
June 09 2018 | 06:06 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4

 

മണ്ണാര്‍ക്കാട്: ഫലം വന്ന് മാസം ആറു കഴിഞ്ഞിട്ടും പഠിതാക്കള്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി തുടങ്ങിയ പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റിനാണ് പഠിതാക്കള്‍ കാത്തിരുന്നു മടുത്തത്. പരീക്ഷ കഴിഞ്ഞ് രണ്ട് മാസത്തിനകം ഫലം പ്രഖ്യാപിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് വിതരണം ഇതുവരെയായി നടന്നിട്ടില്ല. ഇതോടെ ഉപരിപഠന മടക്കമുളള പല മോഹങ്ങളുമായി കോഴ്‌സ് പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് പഠിതാക്കളാണ് ആശങ്കയിലായിരിക്കുന്നത്.
സംസ്ഥാന സാക്ഷരതാ മിഷനും, പൊതുവിദ്യാഭ്യാസ വകുപ്പും, ഡയറക്ടര്‍ ഓഫ് ഹയര്‍ സെക്കണ്ടറി എജുക്കേഷനും സംയുക്തമായാണ് സംസ്ഥാനത്ത് ആദ്യമായി ഹയര്‍ സെക്കണ്ടറി (പ്ലസ്ടു) തുല്യത കോഴ്‌സ് തുടങ്ങിയത്. കൊമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ കോഴ്‌സുകളാണ് തുല്യതാ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. പ്രത്യേകം തയ്യാറാക്കിയ സ്റ്റഡിമെറ്റീരിയല്‍സും പഠിതാക്കള്‍ക്ക് നല്‍കിയിരുന്നു. കൂടാതെ ആഴ്ചയിലൊരിക്കല്‍ ഗ്രാമ - ബ്ലോക്ക് തലങ്ങളില്‍ സമ്പര്‍ക്ക ക്ലാസുകളും പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്നു.
സാക്ഷരതാമിഷന്‍ നടത്തുന്ന പത്താം തരം വിജയിച്ചവര്‍ക്കും, ഔപചാരിക തലത്തില്‍ പത്താം തരം വിജയിച്ചതിനുശേഷം പഠനം നിര്‍ത്തിയവര്‍, ഔപചാരിക തലത്തിലുളള പ്ലസ്ടു പ്രീഡിഗ്രി പഠനം നിര്‍ത്തിയവര്‍ക്കും, പാരജയപ്പെട്ടവര്‍ക്കും പ്ലസ്ടു തുല്യത കോഴ്‌സില്‍ ചേരാവുന്നതാണ്. ഔപചാരിക തലത്തിലെ പഠിതാക്കള്‍ക്ക് ജൂണ്‍ ഒന്നിന് 22 വയസ് പൂര്‍ത്തിയാവണം.
പ്രഥമ ബാച്ചിന്റെ രണ്ടാം വര്‍ഷ പരീക്ഷ 2017 ഒക്‌ടോബര്‍ 12 മുതല്‍ 22 വരെയായിരുന്നു. 2017 ഡിസംബര്‍ 7ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കോഴ്‌സിന്റെ രണ്ടാമത് ബാച്ചിന്റെ കോണ്‍ടാക്റ്റ് ക്ലാസുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ പ്രഥമ ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കാത്തതില്‍ നിലവിലെ പഠിതാക്കളും ആശങ്കയുടെ മുള്‍മുനയിലാണ്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് പത്താം തരം തുല്യതയും തുടര്‍ന്ന് പ്ലസ്ടു തലത്തില്‍ തുല്യതാ പഠനവും സംസ്ഥാനത്ത് തുടങ്ങിയത്. കോഴ്‌സ് സംബന്ധിച്ച് ഇടത് സര്‍ക്കാര്‍ ചിറ്റപ്പ നയത്തിലാണെന്ന ആക്ഷേപവും ഇതോടെ ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  42 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago