സൗദിയിൽ ഷോക്കേറ്റ് മരിച്ച മലയാളിയുടെ മയ്യത്ത് ഇന്ന് മറവ് ചെയ്യും
റിയാദ് : റിയാദിൽ നിന്നും 200 അകലെ മജ്മയിൽ ജോലിക്കിടയിൽ ഷോക്കേറ്റ് മരണമടഞ്ഞ കൊല്ലം കുളത്തുപ്പുഴ കൊച്ചു കോടനനുർ സ്വദേശി ഷിഫിനാ മൻസിൽ ഹുസൈൻ കണ്ണ് ( 49) ന്റെ മയ്യത്ത് ഇന്ന് മറവ് ചെയ്യും . മരണാനന്തര നടപടിക്രമങ്ങൾ മുഴുവൻ പൂർത്തിയായതായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ അറിയിച്ചു .
ദീർഘകാലമായി ഹുസൈൻ കണ്ണ് പ്രവാസിയായിട്ട് പതിനൊന്ന് വർഷത്തോളം റിയാദിൽ ജോട്ടൻ പെയിന്റ് കമ്പനിയിൽ ഉണ്ടായിരുന്നു . തുടർന്ന് എക്സിറ്റിൽ പോവുകയും കുറച്ച് കാലം നാട്ടിൽ ചിലവഴിച്ചതിനു ശേഷം വീണ്ടും സൗദിയിലെത്തുകയായിരുന്നു ഇത്തവണ വീട്ട് ഡ്രൈവറായാണ് മജ്മയിൽ എത്തുന്നത് , പുതിയ വിസയിൽ എത്തിയിട്ട് ഒന്നര വർഷം കഴിഞ്ഞു.
പെയിന്റിംഗ് ജോലിക്കിടെയാണ് വൈദ്യുതാഘാതം ഏൽക്കുന്നത് ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മജ്മ കിംഗ് ഖാലിദ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും തുടർ ചികിൽസക്കായി റിയാദിലെ കിംഗ് സൽമാൻ ആശുപത്രിയിലേക്ക് കൊണ്ടുവരികയുമായിരുന്നു. പിറ്റേന്ന് കാലത്ത് തന്നെ മരണം സംഭവിക്കുകയായിരുന്നു . ബന്ധുവായി ഭാര്യയുടെ അമ്മാവൻ സൈഫുദ്ദീൻ അബ്ദുൾ അസീസ് മജ്മയിൽ ഗ്രോസറിയിൽ ജോലിക്കാരനാണ് . മുഹമ്മദ്കണ്ണ് സൽമ ബീവി ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയ മകനാണ് ഹുസൈൻ കണ്ണ് മൂത്ത രണ്ട് സഹോദരന്മാർ മുൻപ് മരണപ്പെട്ടിരുന്നു. നില വിൽ ഒരു സഹോദരിയും ഒരു സഹോദരനുമാണ് നാട്ടിലുള്ളത് . ഖബറടക്ക നടപടികൾക്ക് രേഖകൾ പൂർത്തിയാക്കാൻ സൈഫുദീനെ സഹായിക്കാൻ സിദ്ദീഖ് തുവ്വൂർ, റാഫി പാങ്ങോട് എന്നിവർ രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."