രാജ്യത്ത് 170 ജില്ലകള്‍ തീവ്രബാധിത മേഖലകള്‍ :ഏപ്രില്‍ 20വരെ കര്‍ശന നിയന്ത്രണം തുടരണമെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
170 ജില്ലകള്‍ തീവ്രബാധിത മേഖലകളാണ്. 207 ജില്ലകളെ രോഗം പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങളായി തരംതിരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. അതേ സമയം ഇതുവരെ രാജ്യം സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
കൊവിഡ് രോഗമുക്തരാകുന്നവരുടെ തോത് 11.41 ശതമാനമായി.കൊവിഡ് പരിശോധന വ്യാപകമാക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തീവ്രബാധിത മേഖലകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം കൃത്യമായി നിരീക്ഷിക്കും. തീവ്രബാധിത മേഖലകളിലെ എല്ലാ വീടുകളിലെയും താമസക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. രോഗലക്ഷണം ഉള്ള ആളുകളുടെ സാമ്പിള്‍ പരിശോധിക്കും.
കൊവിഡ് ചികിത്സക്ക് മാത്രമായി പ്രത്യേകം ആശുപത്രി സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തണം. എല്ലാ ജില്ലകളിലും പ്രത്യേക നിരീക്ഷണം കൊണ്ടുവരും.
ഹോട്ട് സ്പോട്ട് ജില്ലകള്‍, നോണ്‍ ഹോട്ട് സ്പോട്ട് ജില്ലകള്‍, ഗ്രീന്‍സോണ്‍ ജില്ലകള്‍ എന്നിങ്ങനെ രാജ്യത്തെ ജില്ലകളെ തരംതിരിക്കും.വളരെ കുറച്ച് കൊവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ജില്ലകളെയാവും നോണ്‍ ഹോട്ട്സ്പോട്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക.ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത ജില്ലകളെയാവും ഗ്രീന്‍ സോണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."