ജിഷ്ണു പ്രണോയ് സ്മാരക സ്തൂപം പൊളിച്ചുനീക്കി
വടക്കാഞ്ചേരി : പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജിലെ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ സ്മരണ നിലനിര്‍ത്തുന്നതിനു ജിഷ്ണുവിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു എസ്.എഫ്.ഐ സ്ഥാപിച്ചിരുന്ന സ്തൂപം പൊളിച്ചു നീക്കി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ന് കാലത്തു പഴയന്നൂര്‍ പൊലിസിന്റെ മേല്‍ നോട്ടത്തില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതരാണ് സ്തൂപം പൊളിച്ച് നീക്കിയത്. കോളജ് പരിസരത്ത് പാതയോരത്തു സ്ഥാപിച്ച സ്തൂപത്തിനെതിരേ നേരത്തെ സി.പി.ഐ രംഗത്തെത്തുകയും സ്തൂപം പൊളിയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എസ്.എഫ്.ഐ യുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നു പൊലിസ് ഇതിനു മുതിര്‍ന്നിരുന്നില്ല.
ഇതിനെതിരേ സി.പി.ഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും കോടതി സ്തൂപം പൊളിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഉത്തരവ് നടപ്പാക്കുന്നതു നീണ്ടു പോവുന്നതു വലിയ പ്രതിഷേധം വിളിച്ചു വരുത്തിയ സാഹചര്യത്തിലാണ് ഇന്ന് വന്‍ പൊലിസ് സംഘത്തിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ തന്നെ അതീവ രഹസ്യമായെത്തിയ ഉദ്യോഗസ്ഥര്‍ സ്തൂപം പൊളിച്ചു നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."