കൊവിഡ്-19: സഊദിയിൽ 24 മണിക്കൂറിനിടെ ആറ് മരണം, 493 പുതിയ വൈറസ് സ്ഥിരീകരണം
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേർ കൂടി മരണത്തിനു കീഴടങ്ങിയാതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 493 പുതിയ വൈറസ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് വൈറസ് ബാധയേറ്റു മരണപ്പെട്ടവരുടെ എണ്ണം 79 ആയി ഉയർന്നതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇത് വരെ സ്ഥിരീകരിച്ച വൈറസ് ബാധിതരുടെ എണ്ണം 5862 ആയി ഉയർന്നു. പ്രതിദിന വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. മക്കയില്‍ നാല് പേരും മദീനയില്‍ രണ്ടു പേരുമാണിന്ന് മരിച്ചത്. മദീന,ഹുഫൂഫ്, ദമാം റിയാദ്, മക്ക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധകൾ സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് 4852 വൈറസ് ബാധിതരാണ് ചികിത്സയിൽ കഴിയുന്നത്. 42 പേർ പുതുതായി രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 931 ആയി ഉയർന്നിട്ടുണ്ട്. 71 പേർ അതീവ ഗുരുതരാവസ്ഥയിലാണ്.
#الصحة تعلن عن تسجيل (493) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (6) حالات وفيات رحمهم الله، وتسجيل (42) حالة تعافي ليصبح مجموع الحالات المتعافية (931) حالة ولله الحمد. pic.twitter.com/O5yE94NHe0
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 15, 2020
ബുധനാഴ്ച്ച വൈറസ് ബാധ സ്ഥിരീകരിച്ച കണക്കുകൾ ഇങ്ങനെയാണ്. മദീന 109, ഹുഫൂഫ് 86, ദമാം 84, ജിദ്ദ 69, റിയാദ് 56, മക്ക 40, ത്വായിഫ് 09, അൽജുബൈൽ, അൽ മഖ്വ, ഖുലൈസ് (ആറു പേർ വീതം), അറാർ 05, യാമ്പു, ഖത്വീഫ്, (04 പേർ വീതം), അൽബാഹ, റാസ്തന്നൂറ (രണ്ടു പേർ വീതം), സുൽഫി, ഖോബാർ, ദഹ്റാൻ , അൽ മുദൈലിഫ്, അൽ ഖരീഹ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം,സഊദിയിൽ വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചത് 186 പേർക്കാണെന്ന് സഊദിയിലെ ഇന്ത്യൻ എംബസി ഉച്ചക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. രണ്ടു ഇന്ത്യക്കാരാണ് സഊദിയിൽ ഇത് വരെ മരണപ്പെട്ടതെന്നും ഇവർ രണ്ടു പേരും മലയാളികളാണെന്നും അംബാസിഡർ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മരണപ്പെട്ട മലയാളികളിൽ ഒരാൾ മദീനയിൽ മറ്റൊരാൾ റിയാദിലുമാണ് മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."