ഗുജറാത്ത് മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റിവ്: 14ദിവസം വസതിയില്‍ നിരീക്ഷണത്തില്‍ തുടരും
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.മുഖ്യമന്ത്രിക്ക് യാതൊരുവിധ രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ഇപ്പോള്‍ ആരോഗ്യ കാര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും വിജയ് രൂപാനിയെ പരിശോധിച്ച ഡോ. അതുല്‍ പട്ടേല്‍, ഡോ. ആര്.കെ. പട്ടേല്‍ എന്നിവര്‍ വ്യക്തമാക്കി.
അതേ സമയം മുഖ്യമന്ത്രി 14ദിവസം വസതിയില്‍ നിരീക്ഷണത്തില്‍ കഴിയും. വസതിയിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടാകില്ലെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി അറിയിച്ചു.
കോണ്‍ഗ്രസ് എം.എല്‍.എ ഇമ്രാന് ഖെദാവാലിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനാ ഫലം വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇദ്ദേഹം മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വസതിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തിരുന്നു.
പിന്നീട് ഇദ്ദേഹം ഒരു വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിജയ് രൂപാനിയെ പരിശോധനക്ക് വിധേയമാക്കിയത്.ഗുജറാത്തില്‍ ഇതുവരെ 650 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."