HOME
DETAILS

സ്പ്രിഗ്ലർ വിവാദത്തില്‍ ചെന്നിത്തലയെ പരിഹസിച്ച് കണ്ണൂര്‍ സര്‍വകലാശാലയുടെ എഫ്.ബി പേജില്‍ പോസ്റ്റ്; വിവാദമായതോടെ മുക്കി

  
backup
April 15 2020 | 14:04 PM

sprilklr-4456484681

 


കണ്ണൂര്‍: സ്പ്രിഗ്ലർ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മറുപടിയുമായി കണ്ണൂര്‍ സര്‍വകലാശാലാ ഫെയ്‌സ്ബുക് പേജ്. കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളര്‍ ഡോട്ട് കോം വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ തിരുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച് പോസിറ്റിട്ടത്.

പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചുവെങ്കിലും സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നുണ്ട്.

ഒരു നിമിഷം ശ്രദ്ധിക്കൂ രമേശ് ചെന്നിത്തല എന്നു തുടങ്ങുന്ന പോസ്റ്റില്‍ സ്പ്ലിങ്കര്‍ അല്ല സ്പ്രിങ്കഌ ആണെന്നും പുരകത്തുമ്പോള്‍ വാഴ കത്തുന്നതുപോലെ മാറിയതായിരിക്കാമെന്നും കമ്പനിയുടെ പേരെക്കെ ഉച്ചരിക്കാന്‍ പഠിക്കുന്നത് നന്നായിരിക്കാമെന്നും പരിഹസിക്കുന്നു.

സ്പ്രിഗ്ലർ കമ്പനിയെ പൂര്‍ണമായും ന്യായീകരിക്കുന്ന രീതിയാലാണ് പോസ്റ്റിട്ടിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കയിലേക്ക് കൈമാറാന്‍ രാജ്യത്ത് നിയമം കൊണ്ട് ആവില്ലെന്നും വിവരശേഖരണം ഇന്ത്യയില്‍ തന്നെയായിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. സര്‍ക്കാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അമേരിക്ക അടിച്ചുകൊണ്ടുപേകുമെന്ന ഭയം എന്‍.ഐ.സിക്കോ കേന്ദ്രസര്‍ക്കാരിനോ ഇല്ലെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. കൂടാതെ കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് അമേരിക്കന്‍ വെബ് സേവന കമ്പനിയായ ക്ലൗണ്ടഫേറിലാണെന്നും ഈ വിവരങ്ങള്‍ എവിടെയാണ് ശേഖരിക്കുന്നത് ചെന്നിത്തല പരിശോധിക്കണമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. ജതിന്‍ദാസ് എന്നയാളാണ് പേജില്‍ പോസ്റ്റിട്ടത്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  27 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago