HOME
DETAILS
MAL
വഖ്ഫ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കം: കലക്ടര്‍ ഹാജരാകണമെന്ന് ട്രൈബ്യൂണല്‍
backup
June 09 2018 | 07:06 AM
തൃശൂര്‍: വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ മണത്തല ജമാഅത്ത് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍ കലക്ടറോടും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയറോടും ഹാജരാകാന്‍ വഖ്ഫ് ട്രൈബ്യൂണല്‍ ഉത്തരവ്.
മണത്തല മഹല്ല് സെക്രട്ടറി വി.ടി മുഹമ്മദലി അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേനെ നല്കിയ ഹരജിയിലാണ് നടപടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഴയ പുതുപൊന്നാനി റോഡ് എന്‍.എച്ച് 17 ആയി മാറ്റുന്നതിന് വേണ്ടി മണത്തല പള്ളിവക വഖ്ഫ് ഭൂമി ഏറ്റെടുത്തുവെങ്കിലും വഖ്ഫ് ബോര്‍ഡിനെ അറിയിക്കുകയോ നഷ്ടപരിഹാരം കൊടുക്കുകയൊ ചെയ്തിരുന്നില്ല. പീന്നീട് 81ല്‍ എന്‍.എച്ച് വികസനത്തിന് വേണ്ടിയും പള്ളിവക ഭൂമി ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തി. മഹല്ല് ഭാരവാഹികള്‍ നല്കിയ പരാതിയെതുടര്‍ന്ന് സ്റ്റേ കിട്ടിയെങ്കിലും സ്റ്റേ പിന്നീട് നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."