ആദിവാസി പെണ്‍കുട്ടിക്കു പീഡനം: പ്രതിക്ക് 14 വര്‍ഷം തടവ്
തലശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയെ 14 വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. തിരുവോണപ്പുറം കോളനിയിലെ സുരേഷ് എന്ന കുട്ടനെ(27) ആണ് അഡീഷണല്‍ ജില്ലാ കോടതി ജഡ്ജ്(ഒന്ന്) പി.എന്‍ വിനോദ് ശിക്ഷിച്ചത്.
2014 സെപ്റ്റംബര്‍ ഏഴുമുതല്‍ പല സന്ദര്‍ഭങ്ങളിലും ദിവസങ്ങളിലുമായി സുരേഷ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചുവെന്നാണു കേസ്. ഗര്‍ഭിണിയായ പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കിയ ശേഷമാണു പീഡനവിവരം പുറത്തറിയുന്നത്. 2015 സെപ്റ്റംംബര്‍ ഏഴിനു പെണ്‍കുട്ടിയുടെ മാതാവ് പേരാവൂര്‍ പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു കേസെടുത്തത്. ഡി.എന്‍.എ പരിശോധനയിലൂടെയാണു പ്രതിയുടെ കുറ്റം തെളിഞ്ഞത്.
പോക്‌സോ വകുപ്പ് പ്രകാരം പ്രതിക്കു 14 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും അടയ്ക്കാന്‍ വിധിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടുശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നു കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. പ്രതി പിഴ അടച്ചാല്‍ പെണ്‍കുട്ടിക്കു നല്‍കണം. അല്ലെങ്കില്‍ ഒരുവര്‍ഷം അധിക കഠിനതടവ് അനുഭവിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."