വിട്ടുവീഴ്ച പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കി: പാച്ചേനി
കണ്ണൂര്‍: മുന്നണി നിലനിര്‍ത്താന്‍ ഉത്തരവാദിത്വമുള്ളത് കോണ്‍ഗ്രസിനാണെന്നു കണ്ട് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയുള്ള വിട്ടുവീഴ്ച ചെയ്തത് പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കിയെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. കോണ്‍ഗ്രസ് നേതാവായിരുന്ന എ.പി ജയശീലന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണമായിരുന്നു. മുന്നണി ബന്ധം നിലനിര്‍ത്താന്‍ ഒരുപാട് വിട്ടുവീഴ്ച ചെയ്ത പാര്‍ട്ടിയാണു കോണ്‍ഗ്രസെന്നും പാച്ചേനി വ്യക്തമാക്കി. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആസ്റ്റിന്‍ ഗോമസ് അധ്യക്ഷനായി. പി. രാമകൃഷ്ണന്, സുമാബാലകൃഷ്ണന്, സജീവ് ജോസഫ്, കെ. സുരേന്ദ്രന്, എ.ഡി മുസ്തഫ, എ.പി അബ്ദുല്ലക്കുട്ടി, ആര്. ഗംഗാധരന്, മാര്ട്ടിന് ജോര്‍ജ്, കെ. പ്രമോദ്, സുരേഷ്ബാബു എളയാവൂര്, ടി. ജയകൃഷ്ണന്, സി.വി സന്തോഷ്, പി. നാരായണന്, ജോഷി കണ്ടത്തില്‍, എ.ടി നിഷാത്ത്, പി. പ്രഭാകരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."