HOME
DETAILS
MAL
ജീവനക്കാരന് കൊവിഡ്-19, നെസ്ലെ കുപ്പിവെള്ള കമ്പനി ദമാമിലെ പ്ലാന്റിൽ ഉത്പാദനം നിർത്തി
backup
April 15 2020 | 18:04 PM
ദമാം: ജീവനക്കാരിലൊരാൾക്ക് കൊവിഡ്-19 വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ കുപ്പിവെള്ള നിർമ്മാതാക്കളായ നെസ്ലെയുടെ ഉൽപാദനം നിർത്തി. കിഴക്കൻ സഊദിയിലെ ദമാമിലെ പ്ലാന്റിൽ നിന്നുള്ള ഉത്പാദനമാണ് നിർത്തി വെച്ചത്. വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്ലാന്റ് പൂർണ്ണമായും അണുവിമുക്തമാക്കാനാണ് തീരുമാനം. ഇതിനു ശേഷം വീണ്ടും ഉൽപാദനം തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്നും ഇതിനായി പ്രാദേശിക അധികൃതരുമായി നടപടികൾ തുടരുകയാണെന്നും കമ്പനി അറിയിച്ചു.
രാജ്യത്തെ മറ്റു ഏഴു പ്ലാന്റുകളിൽ നിന്നുള്ള ഉത്പാദനം സാധാരണ രീതിയിൽ തന്നെ തുടരുന്നുവെന്നും ശുദ്ധമായ കുടിവെള്ളം ഉപഭോക്താക്കൾക്ക് നൽകുന്നതിനുള്ള പൂർണ്ണ സുരക്ഷിതത്വം കമ്പനി സ്വീകരിച്ചിട്ടുണ്ടെന്നും നെസ്ലെ കമ്പനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."