നിപാ ഭീതി: കേരളത്തില്‍നിന്നുള്ള രോഗികള്‍ക്ക് കര്‍ണാടകയിലെ ആശുപത്രികളില്‍ സ്‌ക്രീനിങ് ടെസ്റ്റ്
മംഗളൂരു: നിപാ ഭീതിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നെത്തുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ണാടകയിലെ ആശുപത്രികളില്‍ നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റ് ദുരിതമാവുന്നു. അരമണിക്കൂറോളം നീണ്ടു നില്‍ക്കുന്ന സ്‌ക്രീനിങ് ടെസ്റ്റിനു ശേഷമാണ് രോഗികളെയും സന്ദര്‍ശകരെയും ആശുപത്രിക്കകത്തേക്കു കയറ്റി ചികിത്സയ്ക്കു വിധേയമാക്കുന്നത്.
പ്രത്യേക ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചാണ് സ്‌ക്രീനിങ് ടെസ്റ്റ് നടത്തുന്നത്. ഡെങ്കിപ്പനിയടക്കം ബാധിച്ച് അവശരായെത്തുന്ന രോഗികളും കൂടെയുള്ളവരും അരമണിക്കൂറോളം നീളുന്ന ഈ ടെസ്റ്റില്‍ വലയുകയാണ്. എന്തെങ്കിലും സംശയം തോന്നുന്ന രോഗികളെ വിശദമായ പരിശോധനക്ക് കൂടെ വിധേയമാക്കുന്നതോടെ ദുരിതം ഇരട്ടിയാക്കുന്നു.
കര്‍ണാടകയിലെ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ ചികിത്സയ്ക്കായി പേര് രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പെ മലയാളികളാണെങ്കില്‍ സ്‌ക്രീനിങ് ടെസ്റ്റിനു വിധേയനാകാന്‍ നിര്‍ദേശിക്കുകയാണ് ചെയ്യുന്നത്. ഇതിനായി മലയാളി ജീവനക്കാരെ നിയോഗിച്ചാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം നടത്തുന്നത്. രോഗികളുടെയും കൂടെയുള്ളവരുടെയും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ ശേഷമാണ് ആശുപത്രിക്കകത്തേക്കു കയറ്റുന്നത്.
നിപാ ബാധ സ്ഥിരീകരിച്ച കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലും നിന്നാണ് രോഗികള്‍ എത്തുന്നതെങ്കില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ രോഗവും ലക്ഷണങ്ങളും കൃത്യമായി രേഖപ്പെടുത്തി മാത്രമേ ചികിത്സ ലഭ്യമാക്കുന്നുള്ളൂ. സംശയം തോന്നുന്നവരെയും വിശദപരിശോധനക്കു വിധേയമാക്കിയാണ് ആശുപത്രിക്കകത്തേക്കു പ്രവേശിപ്പിക്കുന്നത്. രോഗികളെയും കൂടെയുള്ളവരെയും സ്‌ക്രീനിങ് ടെസ്റ്റ് നടത്തി കഴിയുമ്പോള്‍ മണിക്കൂറുകളെടുക്കുന്നു. അവശരായ രോഗികളാണ് കൂടുതലും വലയുന്നത്.
കൂടാതെ ഒട്ടുമിക്ക ആശുപത്രികളിലും എല്‍.ഇ.ഡി ടെലിവിഷനുകളില്‍ കേരളത്തില്‍നിന്നു ചികിത്സ നേടാന്‍ വരുന്നവര്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തണമെന്നും കോഴിക്കോടിനും പരിസരപ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ പ്രത്യേക ജാഗ്രത കാണിക്കണമെന്നും തുടര്‍ച്ചയായി എഴുതി കാണിക്കുന്നുണ്ട്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നു ഡെങ്കിപ്പനിയടക്കം ബാധിച്ചു നിരവധി പേരാണ് മംഗളൂരുവിലെയും മണിപ്പാലിലെയും ആശുപത്രികളില്‍ എത്തുന്നത്.
ഇവരെല്ലാം സ്‌ക്രീനിങ് ടെസ്റ്റിനു വിധേയമാവുന്നതിനായി മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."