റമദാനിലെ നാലാം വെള്ളി: പ്രാര്‍ഥനാ നിരതരായി വിശ്വാസികള്‍
കാസര്‍കോട്: റമദാന്‍ മാസത്തിലെ നാലാം വെള്ളിയായ ഇന്നലെ വിശ്വാസികള്‍ പ്രാര്‍ത്ഥനാ നിരതരായി കഴിച്ചു കൂട്ടി. അടുത്ത വെള്ളിയാഴ്ച ഒരു പക്ഷെ പെരുന്നാളായിരിക്കാമെന്ന നിഗമനത്തില്‍ ഇന്നലെ വിശ്വാസികള്‍ പള്ളിയില്‍ തൗബ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തി.
ജില്ലയിലെ പള്ളി ഇമാമുമാര്‍ റമദാന്‍ വ്രതത്തോടൊപ്പം തങ്ങള്‍ നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട സക്കാത്ത് സംബന്ധമായി വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. സക്കാത്ത് ധനാഢ്യന്റെ ഔദാര്യമല്ലെന്നും പാവപ്പെട്ടവന്റെ അവകാശമാണെന്നും വ്രതകര്‍മങ്ങള്‍ ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക കര്‍മങ്ങള്‍ സ്വീകാര്യമാകണമെങ്കില്‍ ധനാഢ്യര്‍ തങ്ങളുടെ പക്കലുള്ള സമ്പത്തില്‍ നിന്നു നിശ്ചയിക്കപ്പെട്ട വിഹിതം പാവപ്പെട്ട ആളുകള്‍ക്കു നല്‍കണമെന്നും ഇമാമുമാര്‍ ഉദ്‌ബോധിപ്പിച്ചു.
തുടര്‍ന്ന് പാപമോചനത്തിന്റെ പത്തായ റമദാന്‍ അവസാനത്തിലെ വെള്ളിയാഴ്ച ഒരു പക്ഷെ ഇന്നലെയാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടു കൊണ്ടാണ് പള്ളി ഇമാമുമാര്‍ തൗബ ചടങ്ങുകള്‍ നടത്തിയത്.
അടുത്ത വെള്ളിയാഴ്ച പെരുന്നാളായാല്‍ റമദാന്‍ വ്രതം 29 എണ്ണം മാത്രമേ വിശ്വാസികള്‍ക്കു ലഭിക്കുകയുള്ളൂ.
ഇല്ലെങ്കില്‍ വെള്ളിയാഴ്ച റമദാന്‍ വ്രതം 30 പൂര്‍ത്തിയാക്കി വിശ്വാസികള്‍ ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കും. ഇന്നലെ പള്ളികളില്‍ തൗബ ചടങ്ങുകള്‍ നിര്‍വഹിച്ചതിനു പുറമെ കഴിഞ്ഞദിവസം മുതല്‍ രാത്രി നിസ്‌കാര കര്‍മങ്ങളിലും ആളുകള്‍ പള്ളികളില്‍ കൂടുതലായി എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."