HOME
DETAILS

ഓട്ടോ പൊലിസ് തടഞ്ഞു; പിതാവിനെ  പൊരിവെയിലില്‍ തോളിലെടുത്ത് മകന്‍

  
backup
April 16 2020 | 00:04 AM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be
 
പുനലൂര്‍(കൊല്ലം): ആശുപത്രിയില്‍ പോകുന്ന വാഹനങ്ങളെ തടയില്ലെന്ന മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് പൊലിസിന്റെ ക്രൂരത. ഒരിറ്റു കരുണ മനസിലില്ലാത്ത പൊലിസിന്റെ നടപടിക്ക് ഇരയായതാകട്ടെ രോഗിയായ എണ്‍പതുകാരനും മകനും.
താലൂക്ക് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത കുളത്തൂപ്പുഴ സ്വദേശി ഐപ്പ് ജോര്‍ജിനെയാ(80)ണ് ഓട്ടോറിക്ഷാ ഡ്രൈവറായ മകന്‍ റോയിമോന്‍ ചുമലിലേറ്റി ഒരു കിലോമീറ്ററോളം പൊരിവെയിലത്ത് നടന്നത്. നഗരത്തില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. 
നാലുദിവസം മുമ്പാണ് ജോര്‍ജിനെ ശാരീരികാസ്വാസ്ഥ്യംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഭേദമായി ഇന്നലെ ഉച്ചയ്ക്ക് ഡിസ്ചാര്‍ജ് ചെയ്തതോടെ വീട്ടിലേക്ക് സ്വന്തം ഓട്ടോറിക്ഷയില്‍ കൊണ്ടു പോകാനെത്തിയതായിരുന്നു മകന്‍. ആദ്യം കുളത്തൂപ്പുഴ പൊലിസിനെ സമീപിച്ചെങ്കിലും പിതാവിനെ കൊണ്ടുവരാന്‍ പ്രത്യേകം അനുമതിപത്രം വേണ്ടെന്ന് അറിയിച്ചു. 
ഇതനുസരിച്ച് പുനലൂരേക്ക് യാത്ര തിരിച്ച റോയിയെ രാവിലെ പതിനൊന്നോടെ ടി.ബി ജംഗ്ഷനില്‍ പൊലിസ് തടഞ്ഞു. ആശുപത്രിയിലേക്ക് അനുമതി നിഷേധിച്ചു. നടന്ന് ആശുപത്രിയിലെത്തിയ റോയി പിതാവിനെ തോളിലേറ്റി മാതാവിനൊപ്പം ഓട്ടോറിയ്ക്ക് അടുത്തെത്തിയെങ്കിലും പൊലിസ് കണ്ടതായി ഭാവിച്ചില്ല. 
നഗരത്തില്‍ ഇന്നലെ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായെന്നും രേഖകളില്ലാത്തതിനാലാണ് ഓട്ടോറിക്ഷ കടത്തിവിടാതിരുന്നതെന്നുമാണ് പൊലിസ് പറയുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago