HOME
DETAILS

സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍: വിടപറഞ്ഞത്  പഴയ തലമുറയിലെ അവസാന കണ്ണി

  
backup
April 16 2020 | 00:04 AM

%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%96%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf-4
പാലക്കാട്: വിട പറഞ്ഞത് വൈജ്ഞാനിക,നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത പണ്ഡിത ശ്രേണിയിലെ അവസാനത്തെ കണ്ണി. പഴയതലമുറയിലെ അനുഭവക്കരുത്തുമായി പുതിയ കാലത്തെ നയിച്ച മഹാനായകന്‍. നീണ്ട അഞ്ചു പതിറ്റാണ്ടുകാലം പാലക്കാട് ജില്ലയെ നയിച്ച പണ്ഡിത കുലപതി. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍,ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍,  ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ക്കൊപ്പം അഹ്‌ലുസ്സുന്നയെ നയിച്ച തേരാളി, വിട്ടുവീഴ്ചയില്ലാത്ത നിലപാട്, ആത്മാര്‍ഥതയുടെ പ്രതിരൂപം, നിസ്വാര്‍ഥ സേവകന്‍ ഇതൊക്കെയും ഇതിലപ്പുറവുമായിരുന്നു സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ എന്ന വ്യക്തിത്വം. സമസ്തയുടെ അമര സാന്നിധ്യമായിരുന്ന സ്വാദിഖ് മുസ്‌ലിയാര്‍ മുശാവറയിലെ ഏറ്റവും സീനിയറായ അംഗം കൂടിയായിരുന്നു.  1989ലെ ആ കണ്ണിയില്‍ ഇനി അവശേഷിക്കുന്നത് ഇപ്പോത്തെ ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മാത്രം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ട്രഷറര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്, സുപ്രഭാതം വൈസ് ചെയര്‍മാന്‍, അര നൂറ്റാണ്ടോളമായി പാലക്കാട് ജില്ലയുടെ കാര്യദര്‍ശി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പണ്ഡിത തറവാട്ടിലെ പഴയ തലമുറയിലെ അവസാനകണ്ണി കൂടി വിടപറയുമ്പോള്‍ അപരിഹാര്യമായ നഷ്ടമാണ് കേരളീയ മുസ്‌ലിം സമൂഹത്തിന് ഉണ്ടായിത്തീര്‍ന്നിരിക്കുന്നത്.
1941ല്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരിലാണ് ജനനം. പിതാവിന്റെ തറവാട് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ അച്ചിപ്രയില്‍. ചെരടക്കുരിക്കള്‍ മുഹമ്മദ് സ്വാദിഖ് എന്നതാണ് പിന്നീട് 'സി.കെ.എം സാദിഖ് മുസ്‌ലിയാര്‍' എന്ന വിളിപ്പേരായത്. ആ കാലങ്ങളില്‍ ബിരുദപഠനത്തിന് മഅ്ഖൂലാത്ത് നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് കുമരംപുത്തൂരില്‍ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെ ദര്‍സില്‍ ചേരുന്നത്. അവിടെ രണ്ടു വര്‍ഷം പഠിച്ചു. പിന്നീട് പരപ്പനങ്ങാട് പനയത്തില്‍ പള്ളിയില്‍ കോട്ടുമല ഉസ്താദിന്റെ ദര്‍സില്‍ രണ്ടു മാസത്തോളം പഠിച്ചു. താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരും കോട്ടുമല ഉസ്താദും ജാമിഅയിലും അദ്ദേഹത്തിന്റെ ഉസ്താദുമാരായിരുന്നു.
 
പിന്നീടാണ് ജാമിഅ നൂരിയ്യയില്‍ ചേരുന്നത്. ശംസുല്‍ ഉലമയും കോട്ടുമല ഉസ്താദും കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാരുമായിരുന്നു ജാമിഅയിലെ പ്രധാന ഗുരുക്കന്‍മാര്‍. ശംസുല്‍ ഉലമക്ക് സ്വന്തം ഖാദിമിനെ പോലെയായിരുന്നു സാദിഖ് മുസ്‌ലിയാര്‍. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, മുക്കം മോയിമോന്‍ ഹാജിയുടെ അനുജന്‍ മുഹമ്മദ് മോന്‍, ടി.എസ് ഇബ്രാഹിം മുസ്‌ലിയാര്‍ ചൊക്ലി, എരമംഗലം കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, നിലവിലെ കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ പിതാവും കടലുണ്ടി തങ്ങള്‍ എന്ന് ശംസുല്‍ ഉലമ വിളിച്ചിരുന്ന പണ്ഡിതനുമായ ഹസന്‍ കുഞ്ഞിക്കോയ തങ്ങള്‍, കാരന്തൂര്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തുടങ്ങിയവരെല്ലാം ജാമിഅയിലെ സഹപാഠികളായിരുന്നു. ശംസുല്‍ ഉലമയുടെ പുത്രന്‍ സലാമും കോട്ടുമല ഉസ്താദിന്റെ പുത്രന്‍ ബാപ്പു മുസ്‌ലിയാരും ആ സമയം ജാമിഅയില്‍ ഉണ്ടായിരുന്നു.
 
പാലക്കാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് പദവിയില്‍ നിന്നാണ് പിന്നീട് സമസ്തയുടെ അജയ്യസ്ഥാനത്തേക്ക് കടന്നുവരുന്നത്. ശേഷം ജില്ലയുടെ പ്രതിനിധിയായി സംസ്ഥാന കമ്മിറ്റിയിലെത്തി. പിന്നീട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിനിധിയായി വിദ്യാഭ്യാസ ബോര്‍ഡിലും എത്തി. പാലക്കാട് ജില്ലയില്‍ എസ്.വൈ.എസ് കെട്ടിപ്പടുക്കാന്‍ ഇ.കെ ഹസന്‍ മുസ്‌ലിയാരോടൊപ്പം ഓടിനടന്നത് പാലക്കാട് ജില്ലയിലെ സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഇന്നും മധുരമുള്ള സ്മരണകളാണ്.
 
1976ലാണ് സമസ്തയുടെ കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തെ മുശാവറയില്‍ കൊണ്ടുവരാന്‍ മുന്‍കൈയെടുത്തത് ഹസന്‍ മുസ്‌ലിയാരായിരുന്നു. 2005 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റാണ്. 2017 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പദവി അലങ്കരിച്ചു. പാലക്കാട് ജില്ലാ സമസ്ത ജനറല്‍ സെക്രട്ടറി, പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ് ജനറല്‍ സെക്രട്ടറി, ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം, പട്ടിക്കാട് എം.ഇ.എ ഭരണസമിതി അംഗം, മണ്ണാര്‍ക്കാട് ദാറുന്നജാത്ത്, പാലക്കാട് ജന്നത്തുല്‍ ഉലൂം എന്നിവയുടെ വൈസ് പ്രസിഡന്റ്, കുടുംബം, കുരുന്നുകള്‍ മാസികകളുടെ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ തുടങ്ങി പല പദവികളിലും വഹിച്ചിരുന്നു.
 
1971ലാണ് സമസ്ത പാലക്കാട് ജില്ലാ ഘടകം രൂപീകരിച്ചത്. ആ വര്‍ഷം തന്നെ സമസ്ത കേന്ദ്ര മുശാവറയുടെ അംഗീകാരവും ജില്ലാ ഘടകത്തിനു കിട്ടി. വല്ലപ്പുഴ എന്‍.കെ അബ്ദുല്ല മുസ്‌ലിയാര്‍ ആയിരുന്നു സ്ഥാപക പ്രസിഡന്റ്. പ്രഥമ ട്രഷറര്‍ ഇ.കെ ഹസന്‍ മുസ്‌ലിയാരും. ജനറല്‍ സെക്രട്ടറി അന്നു മുതല്‍ സാദിഖ് മുസ്‌ലിയാര്‍ തന്നെയാണ്.
 
വിയോഗം തീരാനഷ്ടം: 
സയ്യിദ് ഹൈദരലി തങ്ങള്‍
 
മലപ്പുറം: സി.കെ.എം സ്വാദിഖ് മുസ്‌ലിയാരുടെ വിയോഗം  സമുദായത്തിനു തീരാ നഷ്ടമാണെന്ന്  പാണക്കാട് സയ്യിദി ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.  
ശംസുല്‍ ഉലമയുടെ ശിഷ്യനായി തുടങ്ങിയ അദ്ദേഹത്തിന്റെ ജീവിതം എന്നും മുസ്‌ലിം കേരളത്തിനും സമസ്തക്കും മുതല്‍ക്കൂട്ടായിരുന്നു. സൗമ്യമായ മുഖവും പെരുമാറ്റവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സഹോദരന്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സതീര്‍ത്ഥ്യനായിരുന്നു സ്വാദിഖ് മുസ്‌ലിയാര്‍ എന്നത് തനിക്ക് മറക്കാവുന്നതല്ല. 
മഗ്ഫിറത്തിനു വേണ്ടി ദുആ ചെയ്യണമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
 
നിലപാടില്‍ ഉറച്ചുനിന്ന 
പണ്ഡിതന്‍: ജിഫ്‌രി തങ്ങള്‍
 
കോഴിക്കോട്: ചെറുപ്പകാലം മുതല്‍ തന്നെ സമസ്തയിലും സുന്നത്ത് ജമാഅത്തിന്റെ വേദികളിലും നിറഞ്ഞുനിന്ന പണ്ഡിത ശ്രേഷ്ഠനായിരുന്നു സ്വാദിഖ് മുസ്‌ലിയാരെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഏതു വിഷയങ്ങളിലും അദ്ദേഹത്തിനു കൃത്യമായ നിലപാടുണ്ടായിരുന്നു. സമസ്തയുടെ സംഘടനാ സംവിധാനത്തെ കെട്ടുറപ്പുള്ളതാക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയ അദ്ദേഹം വിശ്വാസ ആദര്‍ശ വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് ഉടമയായിരുന്നു. രോഗാവസ്ഥയിലായപ്പോള്‍ പോലും സമസ്തയുടെ യോഗങ്ങളില്‍ ദീര്‍ഘദൂരം യാത്ര ചെയ്ത് അദ്ദേഹം എത്തിച്ചേര്‍ന്നിരുന്നു-തങ്ങള്‍ അനുസ്മരിച്ചു.
 
ഓര്‍മയായത് മഹാ പണ്ഡിതന്‍: ആലിക്കുട്ടി മുസ്‌ലിയാര്‍
 
മലപ്പുറം: സി.കെ.എം സ്വാദിഖ് മുസ്‌ലിയായുടെ നിര്യാണത്തോടെ ഒരു മഹാപണ്ഡിതന്‍ ആണ് ഓര്‍മയായതെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. മഹാനായ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല ഉസ്താദ് തുടങ്ങിയവര്‍ ആണ് സ്വാദിഖ് മുസ്‌ലിയാരുടെ ഗുരുനാഥന്മാര്‍. അതുകൊണ്ട് തന്നെ ആ  പാരമ്പര്യം അദ്ദേഹത്തിന്റെ ജീവിതത്തിലും പ്രകടമായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം അദ്ദേഹത്തിന് ശിഷ്യന്മാര്‍ ഉണ്ട്. ദീനിനും മത വിദ്യാഭ്യാസത്തിനും വേണ്ടി ജീവിതം മാറ്റിവച്ച ആളായിരുന്നു സ്വാദിഖ് മുസ്‌ലിയാര്‍.
 സമസ്ത അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുമെന്നും  ആലിക്കുട്ടി മുസ്‌ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago