ലോകത്ത് കൊവിഡ് ബാധിതര്‍ 20 ലക്ഷം കടന്നു; ഒന്നര ലക്ഷത്തോളം മരണം, അമേരിക്കയില്‍ 24 മണിക്കൂറിനിടെ രണ്ടായിരത്തലേറെ പേര്‍ മരിച്ചു
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ആളുകളാണ് വൈറസ് ബാധയില്‍ ലോകത്ത് ഇതുവരെ മരിച്ചത്.
വൈറസ് ഭീതിയില്‍ നിന്ന് അമേരിക്ക ഇഇതുവരെ കരകയറിയിട്ടില്ല. അമേരിക്കയില്‍ ഇന്നലെ മാത്രം രണ്ടായിരത്തി നാനൂറിലധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇവിടെ ആറര ലക്ഷത്തിനടുത്ത ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇരുപത്തി എട്ടായിരത്തിലധികം ആളുകള്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
അമേരിക്കക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളിലും മരണ നിരക്ക് ഉയരുകയാണ്. ഫ്രാന്‍സില്‍ ഇന്നലെ മാത്രം 1438 പേരാണ് മരിച്ചത്. ഫ്രാന്‍സില്‍ മൊത്തം മരണം പതിനേഴായിരം കടന്നു .ഇറ്റലിയിലെ മരണസംഖ്യ 21,000 പിന്നിട്ടു. സ്‌പെയ്‌നില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 18,500ലധികം പേരാണ്. സ്‌പെയിനിലും ഇറ്റലിയിലും രോഗികളുടെ എണ്ണവും മരണ നിരക്കും കുറയുന്നുണ്ട്. ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളിലും മരണനിരക്ക് വര്‍ദ്ധിക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കൊവിഡ് വ്യാപിക്കുകയാണ്.
ഇതിനിടെ ലോകാരോഗ്യ സംഘടനക്ക് നല്‍കിവന്ന ധനസഹായം തല്‍ക്കാലികമായി നിര്‍ത്തിവെച്ച അമേരിക്കന്‍ നടപടിയെ വിമര്‍ശിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി.
അതേസമയം, പതിയെ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചു വരികയാണ് ജര്മനി. ഇവിടെ, ആഞ്ജലേയ മെര്‍ക്കല്‍ ലോക്‌ഡൌണ്‍ ഇളവ് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചു. മെയ് നാലിനകം സ്‌കൂളുകളടക്കം തുറന്നേക്കും. ജര്‍മനിയില്‍ ഇതുവരെ ഒരു ലക്ഷത്തി മുപ്പത്തിമൂവായിരത്തിലധികം ആളുകള്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തിലധികം ആളുകള്‍ രോഗം ബാധിച്ച് മരിച്ചു. ആറ് ലക്ഷത്തിനോടടുത്ത ആളുകള്‍ക്ക് ഇതുവരെ ലോകത്ത് കോവിഡ് രോഗം ഭേദമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."