മലമാനിനെ വെടിവച്ചു കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
വെള്ളരിക്കുണ്ട്: സര്‍ക്കാര്‍വനത്തില്‍ അതിക്രമിച്ചുകയറി സംരക്ഷിത ഇനത്തില്‍പ്പെട്ട മലമാനിനെ വെടിവച്ചു കൊന്ന് ഇറച്ചിയാക്കിയ കേസില്‍ നാലുപേര്‍ക്കെതിരേ ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2013 ജനുവരി 12നു രാത്രിയാണ് കേസിനാസ്പദമായ സംഭവം. കൊന്നക്കാട് മഞ്ചുച്ചാല്‍ ദേവസ്ഥാന വനത്തില്‍ തോക്കും മറ്റു നായാട്ടുസാധനങ്ങളുമായെത്തി മലമാനിനെ വെടിവച്ചു കൊന്ന് ഇറച്ചിയാക്കി വീതിച്ചെടുത്തുവെന്ന വിവരം കിട്ടിയതനുസരിച്ച് നായാട്ടുസംഘത്തിലെ പ്രധാനിയുടെ വീട്ടിലെത്തി റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ മധുസൂദനനും പാര്‍ട്ടിയും പതിനഞ്ചുകിലോ മാനിറച്ചിയും കറിവെക്കാന്‍ പാകത്തിലാക്കിയ രണ്ടുകിലോ ഇറച്ചിയും ഒരു തോക്കും പിടികൂടിയിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ വീട്ടുടമ കൊന്നക്കാട് അശോകച്ചാലിലെ ഇന്റികുഴിയില്‍ തോമസിന്റെ മകന്‍ ഇ.ടി ജോസ്(35), കൂട്ടുപ്രതികളായ അശോകച്ചാലിലെ വെളുത്തന്റെ മകന്‍ സത്യന്‍(41), കണ്ണന്റെ മകന്‍ കെ ഭാസ്‌കരന്‍(41), അശോകച്ചാല്‍ പനതാങ്ങിയിലെ കുഞ്ഞിക്കയുടെ മകന്‍ വെളുത്തന്‍(75) എന്നിവര്‍ക്കെതിരേയാണ് വനപാലകര്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."