കൊവിഡ് പ്രതിസന്ധി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ചെയർമാൻ സാം പിട്രോഡ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഭാരവാഹികളുമായി ചർച്ച നടത്തി
റിയാദ്: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ചെയർമാൻ ഡോ: സാം പിട്രോഡ ഐ ഒ സി ഭാരവാഹികളുമായി ചർച്ച ചെയ്‌തു. സഊദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ മികച്ച സേവനങ്ങളാണ് വിദേശികളുൾപ്പെടുന്ന സമൂഹത്തിന് ഏർപ്പെടുത്തിയിരിക്കുന്നതെന്നും പ്രവാസ മേഖലയിലെ സാധാരണക്കാരായ തൊഴിലാലികളുടെ ആശങ്കകൾക്ക് പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും സഊദി ഐ ഒ സി പ്രസിഡണ്ട് അബ്ദുള്ള മഞ്ചേരി യോഗത്തിൽ വ്യക്തമാക്കി. വിവിധ ഗൾഫ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഐഒസി പ്രസിഡന്റുമാരായ ഡോ . ജെ .രത്‌നകുമാർ (ഒമാൻ), ഗിരീഷ് കുമാർ (ഖത്തർ), മുഹമ്മദ് മൻസൂർ (ബഹ്‌റൈൻ) എന്നിവർ അതാത് രാജ്യങ്ങളിലുള്ള വിഷയത്തിൽ സംസാരിച്ചു.
ഗ്ലോബൽ ഇവന്റ്റ് കോർഡിനേറ്റർ അനുര മത്തായി യുഎഇ യിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഗള്‍ഫ് പ്രവാസികളില്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നവരെ അടിയന്തിരമായി നാട്ടിലെത്തിക്കാൻ വിമാനസർവീസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ ആവശ്യപ്പെട്ടു . യോഗത്തിൽ ഐഒസി ചുമതലയുള്ള എഐസിസി സിക്രട്ടറി ഹിമാൻഷു വ്യാസ്, ഐഒസി സിക്രട്ടറി ഡോ: ആരതി കൃഷ്ണ, ഡോ: ആർഷി മാലിക് (അബഹ), മുഹ്‌യുദ്ധീൻ സിറാജുദീൻ (ജിദ്ദ), അഡ്വ: ജോസഫ് പാലത്തറ (ദമാം), പ്രസാദ് കോഡ്‌രു, ജയതി മൈത്ര, സിയാദ് അഹമ്മദ് (ഖത്തർ), ഖുർഷിദ് ആലം (ബഹ്‌റൈൻ) എന്നിവരും സംസാരിച്ചു . കൊവിഡ് കാലത്ത് കൈക്കൊള്ളേണ്ട നയപടികളെക്കുറിച്ചും ഇനി ലോകത്ത് സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെയും കുറിച്ച് സംസാരിച്ച ഡോ: സാം പിട്രോഡ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സംഭവവികാസങ്ങൾ കോൺഗ്രസ്സ് നേതൃത്വത്തിന്റെയും അതു വഴി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനും വേണ്ട നടപടികൾ സ്വീകരിക്കാമെന്നറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."