നാലാം ക്ലാസുകാരിക്ക് പീഡനം: കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി കുടുംബം
കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവും അധ്യാപകനുമായ പദ്മരാജന്‍ പീഡിപ്പിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ആരോപണം. നേരത്തെ കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരെല്ലാം തന്നെ ഈ ആരോപണമുന്നയിച്ച് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. മറ്റൊരു വാളയാര്‍ സൃഷ്ടിക്കരുതെന്നായിരുന്നു ആവശ്യം. അതേ സമയം പെണ്‍കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ് പൊലിസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്ന ആരോപണവുമായി കുട്ടിയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
കേസില്‍ പലസ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുവരാന്‍ പൊലീസ് ആവശ്യപ്പെട്ടു. വീട്ടില്‍ ചെന്നു വനിതാ പൊലിസുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇത്തരം കുട്ടികളില്‍ നിന്നു മൊഴിയെടുക്കണമെന്നാണ് ചട്ടം. അപ്പോഴാണ് കുഞ്ഞിനെ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന നടപടിയുമായി പൊലിസു മുന്നോട്ടുപോയത്. സ്ഥലത്തു ഡ്യൂട്ടിയിലില്ലാത്ത ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു എന്നെല്ലാമാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം പ്രതിയായ പദ്മരാജനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. ഇയാള്‍ ഇപ്പോഴും കുറ്റം സമ്മതിച്ചിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും. ഇയാള്‍ക്കെതിരായ ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും വിശദമായ ചോദ്യം ചെയ്യലുണ്ടാവുക.
പ്രതിയെ സ്‌കൂളിലെത്തിച്ച് തെളിവെടുക്കുന്നത് എപ്പോള്‍ വേണമെന്ന കാര്യം അന്വേഷണ സംഘം ഇന്ന് തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."