പത്തു ലക്ഷം വാങ്ങി വഞ്ചിച്ചുവെന്നു പരാതി; മൂന്നു പേര്‍ക്കെതിരേ കേസെടുത്തു
ബദിയടുക്ക: വീടും സ്ഥലവും വില്പന നടത്താമെന്നു പറഞ്ഞു പത്തു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ സ്ത്രീയടക്കം മൂന്നുപേര്‍ക്കെതിരേ കേസെടുത്തു. ബദിയടുക്ക നീര്‍ച്ചാലിലെ ശിവരാമന്റെ മകന് വിജയ (63) ന്റെ പരാതിയില്‍ നീര്ച്ചാല് ബി.സി റോഡ് പാടലടുക്കത്തെ നബീസ, ബിസി റോഡ് പാടലടുക്കത്തെ തന്നെ അബ്ദുര്‍ റഹ്മാന്, മുഗു ഉറുമിപാറ ഹൗസിലെ വിജയകുമാര്‍ എന്നിവര്‍ക്കെതിരേയാണ് ബദിയടുക്ക പൊലിസ് കേസെടുത്തത്.
നീര്ച്ചാല് വില്ലേജിലെ 60 സെന്റ് സ്ഥലവും വീടും 38,50,000 രൂപയ്ക്ക് വില്പന നടത്താമെന്നു പറഞ്ഞു 10 ലക്ഷം രൂപ വാങ്ങിയിരുന്നെന്നും എഗ്രിമെന്റെ് പ്രകാരമുള്ള സമയം കഴിഞ്ഞിട്ടും സ്ഥലം രജിസ്റ്റര്‍ ചെയ്തു കൊടുക്കുകയോ അഡ്വാന്‍സ് ആയി വാങ്ങിയ 10 ലക്ഷം രൂപ തിരിച്ചുകൊടുക്കുകയോ ചെയ്തില്ലെന്നുമാണ് വിജയന്റെ പരാതി.
കാസര്‍കോട് ഡിവൈ.എസ്.പിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്ത് അന്വേഷണം നടത്താന്‍ ബദിയടുക്ക പൊലിസിനു നിര്‍ദേശം നല്‍കിയത്. 2014 ജൂണ്‍ നാലിനാണ് പത്തു ലക്ഷം രൂപ നല്‍കിയത്. സ്ഥലം വാങ്ങുന്നതിനായി വിജയന് മുള്ളേരിയയിലെ വീടും സ്ഥലവും വില്പന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."