രാജ്യസഭാ സീറ്റ്: കോണ്‍ഗ്രസ് പ്രവാസ സംഘടനകളും പ്രതിഷേധത്തില്‍
റിയാദ്: യു ഡി എഫിലേക്ക് ആകര്‍ഷിക്കുന്നതിനായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ദാനമായി നല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസുകാര്‍ക്കിടയിലെ പ്രതിഷേധം കോണ്‍ഗ്രസ്സ് പ്രവാസി സംഘടനകളിലും ശക്തമായി. വിവിധ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടകനകളും പ്രവര്‍ത്തകരും അതിശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് പ്രവാസി സംഘടനായ ഒ ഐ സി സി യുടെ സഊദിയിലെ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയും വിവിധ പ്രദേശങ്ങളിലെ പല നേതാക്കളും ഇതിനെതിരെ അതിശക്തയായി തന്നെ രംഗത്ത് വന്നു. കൂടാതെ, പ്രവാസ ലോകത്തെ പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും കടുത്ത നിരാശയിലാണ്. പലരും സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റും തങ്ങളുടെ രോഷം പരസ്യമായി പങ്കു വെക്കുകയും ചെയ്തു.
മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതോടെ ഏറെ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി റിയാദ് ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി രംഗത്തെത്തി. മുന്നണിയില്‍ പോലുമല്ലാത്ത മാണി വിഭാഗത്തിന് ഒഴിവു വന്ന രാജ്യ സഭാ സീറ്റ് നല്‍കിയതില്‍ ഏറെ അമര്‍ശത്തോടെയാണ് ഇവര്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇത് ഭാവി കോണ്‍ഗ്രസിന് വലിയ നഷ്ടമാണുണ്ടാക്കുകയെന്നും കേരളത്തിനെ കോണ്‍ഗ്രസ് നേതൃത്വം ആത്മഹത്യാ പരമായ തീരുമാനമാണ് കൈക്കൊണ്ടതെന്നും സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിന്റെ ഈ നീക്കം ബി ജെ പി യെ വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂവെന്നു ഒരു വിഭാഗം വിളിച്ചു പറയുന്നുണ്ട്. കോണ്‍ഗ്രസിന്റെ കേരളത്തിലെ അഭിമാനം ഡല്‍ഹിയില്‍ കൊണ്ടുപോയി പണയം വെച്ചിരിക്കുകയാണ്. യുവാകള്‍ക്ക് പ്രതീക്ഷയായി ഒരു കോണ്‍ഗ്രസ് നേതാവ് ഒഴിവു വരുന്ന രാജ്യസഭയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി കടന്നെത്തിയ മാണി വിഭാഗവും അവര്‍ക്ക് സീറ്റ് നല്‍കിയതിലെ കാര്യവും ഒട്ടും മനസ്സിലാക്കാതെ നില്‍ക്കുകയാണ് പ്രവാസ ലോകത്തെ കോണ്‍ഗ്രസ് അനുകൂല പ്രവര്‍ത്തകര്‍. അതുകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നതോടൊപ്പം പ്രവാസ കോണ്‍ഗ്രസ് സംഘടനകളും തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."