ഒമാനില്‍ കൊവിഡ് ബാധിതര്‍ ആയിരം കവിഞ്ഞു, ഇന്ന് പുതിയതായി 109 കേസുകള്‍ സ്ഥിരീകരിച്ചു
മസ്‌കറ്റ്: ഒമാനില്‍ പുതിയതായി 109 കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതില്‍ 12 പേര്‍ സ്വദേശികളും 97 പേര്‍ വിദേശികളും ആണ്.ഇതില്‍ തന്നെ 88 പേരും മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നാണ്. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 1019 ആയി ഉയര്‍ന്നു.നാല് പേര്‍ മരിക്കുകയും 176 പേര്‍ രോഗമുക്തിനേടുകയും ചെയ്തു.
രോഗബാധിതരില്‍ ഭൂരിഭാഗവും മസ്‌കറ്റ് മേഖലയില്‍ നിന്നാണ്.മസ്‌കറ്റില്‍ റിപ്പോട്ട് ചെയ്ത 832 കേസുകളില്‍ 119 പേര്‍ രോഗമുക്തി നേടുകയും 4 പേര്‍ മരിക്കുകയും ചെയ്തു.
ഇന്നലെ ചേര്‍ന്ന സുപ്രിം കമ്മിറ്റി യോഗത്തില്‍, കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയില്‍ ആയ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഒമാനികള്‍ ഒഴികെയുള്ള ജീവനക്കാരുടെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ അനുവാദം നല്‍കി .ഇത്തരം നടപടി എടുക്കുന്ന സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും നല്‍കണം. നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ച സ്വകാര്യമേഖല കമ്പനികള്‍ക്ക് അവരുടെ ജീവനക്കാരുടെ വേതനം മൂന്ന് മാസത്തേക്ക് കുറയ്ക്കുന്നതിന് അനുവാദമുണ്ട്. ജോലി സമയത്തില്‍ കുറവ് വരുത്തി അതിന് ആനുപാതികമായി ശമ്പളം കുറയ്ക്കാനാണ് അനുമതി.
പ്രതിസന്ധി ബാധിച്ച കമ്പനികള്‍ക്ക് തങ്ങളുടെ തൊഴിലാളികള്‍ക്ക് വാര്‍ഷിക ശമ്പളത്തോടുകൂടിയ അവധിക്കാലം അനുവദിക്കുന്നതിന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും അവകാശമുണ്ട്.
നിലവില്‍ വിദേശത്തുള്ള അവരുടെ തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ റസിഡന്റ് കാര്‍ഡ് തൊഴിലുടമകള്‍ക്ക് പുതുക്കാന്‍ അനുമതി നല്‍കി .തൊഴിലാളികളുടെ വിസ പുതുക്കല്‍ ഫീസ് 301ഒമാനി റിയാലില്‍ നിന്ന് 201 റിയാലിലേക്ക് കുറച്ചിട്ടുണ്ട്. 2020 ജൂണ്‍ വരെയാണ് ഈ ആനുകൂല്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."