HOME
DETAILS

കൊവിഡ്-19 നെ നേരിടാൻ എട്ടംഗ ചൈനീസ് വിദഗ്ധ സംഘം സഊദിയിൽ

  
backup
April 16 2020 | 11:04 AM

special-team-from-china-arrived-in-saudi

    റിയാദ്: കൊവിഡ്-19 വൈറസ് പ്രതിരോധത്തിനായി ചൈനീസ് സംഘം സഊദിയിലിറങ്ങി. സഊദി ആരോഗ്യ മന്ത്രാലയത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനാണ് ചൈനീസ് സംഘംസഊദിയിലെത്തിയത്. ചൈന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നുമുള്ള എട്ടു ഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തെയാണ് ചൈന സഊദിയിലേക്ക് അയച്ചിരിക്കുന്നത്. ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ, സാംക്രമിക രോഗങ്ങൾ, ശ്വസന തകരാറുകൾ, തീവ്ര പരിചരണം, ലാബോറട്ടറി ടെസ്റ്റ് തുടങ്ങിയ മേഖലകളിൽ പരിചയ സമ്പന്നനാരായ എട്ടംഗ സംഘമാണ് സഊദിയിലിറങ്ങിയത്.

 

       ലോകത്ത് ആദ്യമായി വൈറസ് ബാധ കണ്ടെത്തിയ ചൈനയിൽ നിന്നും കനത്ത അനുഭവ സമ്പത്തുമായി രംഗത്തെത്തിയ ഇവർക്ക് ചൈനയിലെ വിവിധ ആശുപത്രികളിൽ രോഗികളെ പരിചരിച്ച അനുഭ സമ്പത്തും കൂടിയുണ്ട്. കൂടാതെ, 15 ദിവസം കൊണ്ട് ഹോസ്പിറ്റൽ പണിത നിങ്സിയയിൽ കൊറോണ പ്രതിരോധത്തിലും പങ്കാളികളായവരാണ്. സഊദി ആശുപത്രികളുമായും വിദഗ്ധരുമായും ചൈനീസ് സംഘം തങ്ങളുടെ പരിചയസമ്പത്ത് പങ്കുവെക്കുകയും ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

       വെന്റിലേറ്ററുകളും മെഡിക്കല്‍ കണ്ണടകളും മാസ്‌കുകളും കൈയുറകളും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകളും ടെസ്റ്റ് കിറ്റുകളും മറ്റും അടക്കം ടണ്‍ കണക്കിന് മെഡിക്കല്‍ സഹായങ്ങളും ചൈനീസ് സംഘം സൗദിയിലെത്തിച്ചിട്ടുണ്ട്. സഊദി അറേബ്യ അയച്ച സഊദിയയുടെ പ്രത്യേക വിമാനത്തിലാണ് സംഘം സഊദിയിലെത്തിയത്. . കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനക്ക് അടിയന്തിര മെഡിക്കല്‍ സഹായങ്ങള്‍ നല്‍കുന്നതിന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ചൈനീസ് പ്രസിഡന്റുമായി ഫോണില്‍ ബന്ധപ്പെട്ട സല്‍മാന്‍ രാജാവ് കൊറോണ നിര്‍മാര്‍ജന ശ്രമങ്ങളില്‍ ചൈനീസ് പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിനെയും പരസ്പരം സഹകരിക്കുന്നതിനെയും കുറിച്ച് വിശകലനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധ മെഡിക്കല്‍ സംഘത്തെ ചൈന സഊദിയിലേക്ക് അയച്ചത്.

       സഊദി അറേബ്യ നിരവധി വെല്ലുവിളികള്‍ നേരിടുന്നുന്നുണ്ടെന്നും  പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് സഊദി അറേബ്യയെ ചൈന ശക്തമായി പിന്തുണക്കുകയും സാധ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഴാവോ ലിജിയാന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  4 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  4 days ago