കടയില്‍ അതിക്രമിച്ചു കയറി ആക്രമണം: നാലു പേര്‍ പിടിയില്‍
പോത്തന്‍കോട്: കടയില്‍ അതിക്രമിച്ചു കയറി കടയുടമയെയും മകളെയും ജീവനക്കാരെയും ആക്രമിച്ച നാലുപേരെ പോത്തന്‍കോട് പൊലിസ് പിടികൂടി. ഇന്നലെ വൈകുന്നേരം മൂന്നരയോടെ കൊയ്ത്തൂര്‍കോണം ജങ്ഷനിലാണ് സംഭവം.
ക്ലാസിക് കര്‍ട്ടന്‍സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ വെള്ളൂര്‍ മഠത്തുവിളാകത്തു വീട്ടില്‍ റഫീഖ്(35), മകള്‍ മൂന്നു വയസ്സുകാരി ആസില, റഫീഖിന്റെ ബന്ധു ആദില്‍(13), കടയിലെ ജോലിക്കാരന്‍ കാട്ടാക്കട തൂങ്ങാംപാറ ആര്‍.എസ്.ഭവനില്‍ റോബിന്‍സണ്‍(58) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയ്ത്തൂര്‍ക്കോണം സ്വദേശികളായ അല്‍ അമീന്‍, ശരത്, നിഹാല്‍, സുലൈമാന്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ രണ്ടു പേര്‍ മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് കഞ്ചാവ് കേസില്‍ പോത്തന്‍കോട് പൊലിസ് അറസ്റ്റു ചെയ്ത് ജാമ്യത്തിലിറങ്ങിയവരാണ്. ഇവര്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്നുള്ള വിവരം പൊലിസില്‍ അറിയിച്ചത് റഫീഖാണെന്ന് കരുതിയുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പൊലിസ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."