ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ചത് സംസ്ഥാനങ്ങള്‍ നല്‍കിയ കണക്ക് പ്രകാരം: അനുമതിയില്ലാതെ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ മാറ്റാനാകില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച ഹോട്ട് സ്‌പോട്ടുകളില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.ഹോട്ട്സ്പോട്ടുകള്‍ നിശ്ചയിച്ചതില്‍ പിഴവുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കേരളത്തില്‍ ഹോട്ട്സ്പോട്ട് ജില്ലകള്‍ നിശ്ചയിച്ചതില്‍ പാകപ്പിഴയുണ്ടെന്നും ഇത് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
നേരത്തെ കേരളത്തിലെ ഏഴ് ജില്ലകളെ ഹോട്ട് സ്‌പോട്ടിലും ആറ് ജില്ലകളെ ഓറഞ്ച് സോണിലും ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന് സംസ്ഥാന മന്ത്രിസഭായോഗം കേരളത്തിലെ രോഗബാധിത പ്രദേശങ്ങളെ ജില്ലാ അടിസ്ഥാനത്തില്‍ അല്ല മേഖല അടിസ്ഥാനത്തില്‍ വേണം തരംതിരിക്കാന്‍ എന്ന നിലപാടാണ് സ്വീകരിച്ചത്.കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകളെ അതീതീവ്രമേഖലയായും (റെഡ് സോണ്‍), വയനാട്, കോട്ടയം ജില്ലകളെ ഗ്രീന്‍ സോണായും, മറ്റു ജില്ലകളെ ഓറഞ്ച് സോണായുമാണ് സംസ്ഥാന സര്‍ക്കാര്‍ തരംതിരിച്ചത്. ഈ നിര്‍ദേശം അംഗീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാനം വ്യക്തമാക്കുകയും ചെയ്തിരുന്നു
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 941 പേര്‍ക്ക് കൂടി കൊവിഡ് ബാധിക്കുകയും 37 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 12380 ആയി. ആകെ മരണങ്ങള്‍ 438 ആയും ഉയര്‍ന്നു.ഹോട്ട്‌സ്‌പോട്ട് മേഖലകളിലാവും റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ച് കൂടുതലായി പരിശോധന നടത്തുമെന്ന് ഐസിഎംആര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."